ഓട്ടോ പേയ്‌മെന്റുകള്‍ സംബന്ധിച്ച നിയമങ്ങള്‍: കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ന്യൂഡല്‍ഹി: ഓടിടി സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വൈദ്യുതി ബില്ലുകള്‍, മൊബൈല്‍ പ്ലാനുകള്‍ തുടങ്ങിയവയ്ക്ക് ഓട്ടോ പേ വഴി പണമടയ്ക്കുന്നവര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ അറിയണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓട്ടോ പേ ട്രാന്‍സാക്ഷനുകള്‍ പ്രോസസ് ചെയ്യുന്നതിന് മുന്‍പ് ബാങ്കുകള്‍ കര്‍ശനമായ നടപടി ക്രമങ്ങള്‍ പാലിക്കണം. ഉദാഹരണത്തിന്, പണം അടയ്ക്കുന്നതിന് മുന്‍പ് ഉപഭോക്താവിന് മുന്‍കൂട്ടി അറിയിപ്പ് അയക്കണം. കൂടാതെ ഒറ്റത്തവണ പാസ്വേഡ് (OTP) ആവശ്യമായി വന്നേയ്ക്കാം.Read More →

കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ച് ഡിപിഐഐടി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നവീകരിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി:  കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ഐടിസി, ഫ്‌ലിപ്കാര്‍ട്ട്, മെര്‍സിഡസ്-ബെന്‍സ്, ബോട്ട് , ഹീറോ മോട്ടോ കോര്‍പ്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ്, സെപ്‌റ്റോ, കോടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, പേടിഎം, വാള്‍മാര്‍ട്ട്, അതര്‍ എനര്‍ജി തുടങ്ങിയവ ഉള്‍പ്പടെ 50 കമ്പനികളുമായി വ്യാവസായിക സൗഹൃദ കരാറില്‍ ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനും, നിര്‍മ്മാണ മേഖലയില്‍ നവോത്ഥാനത്തിന് വഴിയൊരുക്കാനും ഈ കമ്പനികള്‍ ഡിപിഐഐടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നിര്‍മ്മാണRead More →

ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ നവംബര്‍ 13 ന്

മുംബൈ: ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്്) നവംബര്‍ 13 ന് ആരംഭിക്കും. ഫ്രഷ് ഇഷ്യു, ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി 600 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക. ഓഫര്‍ ഫോര്‍ സെയ്‌ലില്‍ പ്രമോട്ടര്‍മാരായ പവന്‍ കുമാര്‍ ഗാര്‍ഗ്, യോഗേഷ് ദുവ എന്നിവര്‍ ഓഹരികള്‍ വിറ്റഴിക്കും. ആങ്കര്‍ ബുക്ക് തുറക്കുക നവംബര്‍ 12 ന്. നവംബര്‍ 17 ന് അവസാനിക്കുന്ന ഐപിഒയുടെ അലോട്ട്‌മെന്റ് നവംബര്‍ 18 നുംRead More →

കണ്‍സ്യൂമര്‍ മേഖലയെ കൈയ്യൊഴിഞ്ഞ് എഫ്‌ഐഐ

മുംബൈ: ഒക്ടോബറില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 9,477 കോടി രൂപയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം സാമ്പത്തിക മേഖലയിലേക്ക് അവര്‍ 13,279 കോടി രൂപ ഒഴുക്കി. എസിഇ ഇക്വിറ്റി പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിഎസ്്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം  ഉപഭോഗം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പിന്മാറ്റമെന്നത് ശ്രദ്ധേയമായി.  ഉത്സവ സീസണില്‍ റീട്ടെയില്‍ വില്‍പ്പന 8.5% ഉയര്‍ന്നിരുന്നു. എന്നാല്‍ വരുമാനം മിതമായത് ആശങ്ക ഉയര്‍ത്തി. ഉപഭോക്തൃ വിഭാഗങ്ങളില്‍,Read More →

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 5.6 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒക്ടോബര്‍ 31 ന് അവസാനിച്ച ആഴ്്ചയില്‍ 5.6 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 689.73 ബില്യണ്‍ ഡോളറായി. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ശേഖരം 6.92 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 695.36 ബില്യണ്‍ ഡോളറായിരുന്നു. അവലോകന ആഴ്ചയില്‍ വിദേശ നാണ്യ ആസ്തികള്‍ 1.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 564.59 ബില്യ ഡോളറാണ്. ശേഖരത്തിലെ പ്രധാന ഭാഗമായ വിദേശ നാണ്യ ആസ്തികള്‍ വിവിധ കറന്‍സികളിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈRead More →