സ്വര്‍ണക്കട്ടികളുടെ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് ജൂലൈ ഒന്നിന് നടപ്പാക്കില്ല
സ്വര്‍ണക്കട്ടികളുടെ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കില്ലന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. ഈ വിഷയത്തില്‍ ഉണ്ടായ ആശയ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സ്വര്‍ണ വ്യവസായികളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും ഹാള്‍മാര്‍കിംഗ് നടപ്പാക്കുക. ചര്‍ച്ചകള്‍ നടത്താനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചതായി അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കട്ടികളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ എടുത്തുവരുകയാണെന്ന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) തലവന്‍ പ്രമോദ് കുമാര്‍ തിവാരി കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.Read More →



