മുംബൈ: പിവിആര്‍ ഐനോക്സ് നടത്തിയ ഫലപ്രഖ്യാപനം ഓഹരിയുടമകള്‍ക്ക് നിരാശ സമ്മാനിച്ചു. 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മള്‍ട്ടിപ്ലെക്സ് ശൃംഖല 333 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,143 കോടി രൂപയായി കുറയുകയും ചെയ്തു. പിവിആറും ഐനോക്‌സും ലയിച്ച ശേഷം ആദ്യമായി നടത്തിയ ത്രൈമാസ ഫലപ്രഖ്യാപനമായിരുന്നു ഇത്. അടുത്ത ആറ് മാസത്തിനുള്ളില്‍ 50 ഓളം സിനിമാ സ്‌ക്രീനുകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതി പിവിആര്‍-ഐനോക്സ് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയോ അല്ലെങ്കില്‍Read More →

ന്യൂഡല്‍ഹി: അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി ഉത്പാദിപ്പിച്ച മള്‍ട്ടിബാഗറുകളിലൊന്നാണ് നവിന്‍ ഫ്ലൂറിന്‍. 2023 ല്‍ കമ്പനി ഓഹരി 13 ശതമാനമാണ് ഉയര്‍ന്നത്. 6 മാസത്തില്‍ 5 ശതമാനം നേട്ടമുണ്ടാക്കിയ സ്റ്റോക്ക് ഒരു വര്‍ഷത്തില്‍ 20 ശതമാനവും ഉയര്‍ന്നു. 5 വര്‍ഷത്തെ നേട്ടം 550 ശതമാനം. നാലാംപാദത്തില്‍ 697.1 കോടി രൂപയുടെ വില്‍പന വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ശഥമാനം അധികം. അറ്റാദായം 75.15 കോടി രൂപയില്‍ നിന്നും 136.36Read More →

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ആഴ്ചയും എണ്ണവില ഇടിഞ്ഞു. അമേരിക്കയിലേയും ചൈനയിലേയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് അവധി 74.17 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) യുഎസ് ക്രൂഡ് അവധി ബാരലിന് 70.04 ഡോളറിലും ആഴ്ച അവസാനിപ്പിക്കുകയായിരുന്നു. 1.5 ശതമാനമാണ് ഇരു സൂചികകളും നേരിട്ട നഷ്ടം. ഇറാഖി കയറ്റുമതി പുനരാരംഭിക്കല്‍, കടപരിധിയിലെ പ്രതിസന്ധി, യുഎസ് പ്രാദേശിക വായ്പാ ദാതാക്കളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് എണ്ണവില താഴ്ത്തിയത്. സെഹാന്‍Read More →

കൊച്ചി: മാര്‍ച്ചിലെ 5.76 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.63 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം സംസ്ഥാനത്തും കഴിഞ്ഞമാസം കുറഞ്ഞു. എന്നാല്‍, രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി തുടരുകയാണ് കേരളം. ഉത്തരാഖണ്ഡ് (6.04 ശതമാനം), തെലങ്കാന (6.02 ശതമാനം), ഹരിയാന (5.68 ശതമാനം) എന്നിവ മാത്രമാണ് പണപ്പെരുപ്പത്തില്‍ കേരളത്തിന് മുന്നിലുള്ളത്. കേരളത്തില്‍ ഗ്രാമീണ മേഖലകളില്‍ 5.79 ശതമാനവും നഗരങ്ങളില്‍ 5.31 ശതമാനവുമാണ് പണപ്പെരുപ്പം. ദേശീയRead More →

ഓപ്പണ്‍ ഇ-കൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സിലെ (ഒ.എന്‍.ഡി.സി) റീറ്റെയ്ല്‍ വ്യാപാരികളുടെ എണ്ണം 2023ല്‍ 40 മടങ്ങ് വര്‍ധിച്ചു. ഇതോടെ ഒ.എന്‍.ഡി.സിയുടെ ഭാഗമായ ചില്ലറ വ്യാപാരികളുടെ എണ്ണം ജനുവരിയിലെ 800 ല്‍ നിന്ന് ഇതുവരെ 35,000 ആയി ഉയര്‍ന്നു. പ്രതിദിന ഓര്‍ഡറുകളുടെ എണ്ണം ജനുവരിയിലെ 50ല്‍ നിന്ന് നിലവില്‍ 25,000 എത്തി. നിലവിൽ 236 നഗരങ്ങളിലായി ഒ.എന്‍.ഡി.സി സേവനം ലഭ്യമാണ്. ഈ വര്‍ഷം ഒ.എന്‍.ഡി.സിയില്‍ ഉൾപ്പെടുത്തിയ ഫാഷന്‍,Read More →