ന്യൂഡല്‍ഹി: യാത്രാ വാഹന വില്‍പന മെയ് മാസത്തില്‍ കുതിച്ചുയര്‍ന്നു. എസ് യുവികളുടെ വില്‍പന, വിവാഹ സീസണ്‍, ഗ്രാമീണ ഡിമാന്റിലെ വര്‍ദ്ധന, ചിപ്പ് ക്ഷാമം ലഘൂകരിച്ചത്, ബുക്ക് ചെയ്ത ശേഷമുള്ള കാത്തിരിപ്പ് കുറഞ്ഞത്, ഒഇഎമ്മുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ എന്നീ ഘടകങ്ങളാണ് തുണച്ചത്. മാരുതി, ഹ്യുണ്ടായ്, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ്, കിയ ഇന്ത്യ എന്നീ മുന്‍നിര അഞ്ച് വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം വാര്‍ഷികാടിസ്ഥാനത്തില്‍ പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. മൊത്തRead More →

ന്യൂഡല്‍ഹി: കല്‍പതരു പവര്‍ ട്രാന്‍സ്മിഷന്റെ 470 കോടി വരുന്ന ഓഹരികള്‍ പ്രമോട്ടര്‍മാര്‍ വിറ്റഴിച്ചു. എന്നാല്‍ ആശങ്കവേണ്ടെന്ന് ഉപദേശിച്ചിരിക്കയാണ് അനലിസ്റ്റുകള്‍. കമ്പനിയ്ക്ക് മികച്ച ബിസിനസാണെന്നും അതുകൊണ്ടുതന്നെ പ്രമോട്ടര്‍ ഹോള്‍ഡിംഗില്‍ ആശങ്കപ്പെടേണ്ടെന്നും അവര്‍ അറിയിക്കുന്നു. പരാഗ് മോഫാത് രാജ് മുനോട്ട് 7324284 ഓഹരികള്‍ 485.75 രൂപ നിരക്കിലും കല്‍പതാരു വിനിയോഗ് 1310000 ഓഹരികള്‍ 485.06 രൂപ നിരക്കിലുമാണ് വില്‍പന നടത്തിയത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് -ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി & ഡെബ്റ്റ്Read More →

ഒഎന്‍ജിസി ഓഹരിയില്‍ നെഗറ്റീവ് കാഴ്ചപ്പാടുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: നാലാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ഓഹരി 2.49 ശതമാനം താഴ്ന്നു. 154.9 രൂപയിലായിരുന്നു ക്ലോസിംഗ്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ഓഹരി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 130 രൂപയാണ് ലക്ഷ്യവില. അതേസമയം എലാറ ലക്ഷ്യവില 144 രൂപയില്‍ നിന്നും 153 രൂപയാക്കിയിട്ടുണ്ട്. എങ്കിലും ഓഹരി കുറയ്ക്കാന്‍ തന്നെയാണ് അവര്‍ പറയുന്നത്. 5701 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുവന്‍വര്‍ഷത്തെRead More →

നാലാം പാദ ഫലപ്രഖ്യാപനം നടത്തി എച്ച്പിഎല്‍ ഇലക്ട്രിക്

ന്യൂഡല്‍ഹി: നാലാംപാദ ഫല പ്രഖ്യാപനത്തെ തുടര്‍ന്ന് എച്ച്പിഎല്‍ ഇലക്ട്രിക് ആന്റ് പവര്‍ ഓഹരി 4 ശതമാനം ഇടിവ് നേരിട്ടു. 11.3 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 16.5 ശതമാനം കുറവാണിത്. ദുര്‍ബലമായ പ്രവര്‍ത്തന മികവാണ് അറ്റാദായം കുറച്ചത്.എബിറ്റ 12.3 ശതമാനമായി കുറഞ്ഞു. നേരത്തെ 14 ശതമാനമായിരുന്നു എബിറ്റ.അതേസമയം വരുമാനം 11.6 ശതമാനം ഉയര്‍ന്ന് 362.8 കോടി രൂപയിലെത്തിയിട്ടുണ്ട്. മാത്രമല്ല 1,500 കോടിയിലധികം രൂപയുടെRead More →

ന്യൂഡല്‍ഹി: അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 146 കോടി രൂപയാണ് കമ്പനി കൈവരിച്ച അറ്റാദായം. മുന്‍വര്‍ത്തെ സമാന പാദത്തെ അപേക്ഷിച്ച് 50.5 ശതമാനം കൂടുതല്‍. അതേസമയം അനലിസ്റ്റുകള്‍ 198 കോടി രൂപ അറ്റാദായം പ്രതീക്ഷിച്ചിരുന്നു. വരുമാനം 21.3 ശതമാനം ഉയര്‍ന്ന് 4302.2 കോടി രൂപയിലെത്തി. പ്രവര്‍ത്തന വരുമാനം സമ്മര്‍ദ്ദത്തില്‍ തുടര്‍ന്നു. എബിറ്റ മാര്‍ജിന്‍ 13.1 ശതമാനത്തില്‍ നിന്നും 11.4 ശതമാനമായപ്പോള്‍ കമ്പനിയുടെ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ് എബിറ്റ്Read More →