ന്യൂഡല്‍ഹി: എഫ്എംസിജി സ്മോള്‍ക്യാപ് കമ്പനി ബിസിഎല്‍ ഇന്‍ഡസ്ട്രീസ് 1:10 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചു. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതത്തിനും കമ്പനി ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഒരു മിത്തല്‍ ഗ്രൂപ്പ് കമ്പനിയായ ബിസിഎല്‍ വിവിധ തരം ഭക്ഷ്യഎണ്ണകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. അതിന് പുറമെ എഥനോള്‍ ന്യൂട്രല്‍ ആല്‍ക്കഹോള്‍, ലിക്വര്‍ എന്നിവയും ഉത്പന്നങ്ങളായുണ്ട്. ഈയിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്കും ചുവടുവച്ചു.Read More →

മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരിയുടെ ലക്ഷ്യവില കുറച്ച് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ്

ന്യൂഡല്‍ഹി: ആന്റിക്ക് സ്റ്റോക്ക് ബ്രോക്കിംഗ് ലക്ഷ്യവില കുറച്ചിട്ടും മാന്‍കൈന്‍ഡ് ഫാര്‍മ വെള്ളിയാഴ്ച കുതിച്ചു. 5 ശതമാനം ഉയര്‍ന്ന് 1466.25 രൂപയിലായിരുന്നു ക്ലോസിംഗ്. 1584 രൂപയില്‍ നിന്നും 1539 രൂപയിലേയ്ക്കാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യവില താഴ്ത്തിയത്. എന്നാല്‍ വാങ്ങല്‍ നിര്‍ദ്ദേശം നിലനിര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗതി ഇന്‍പുട്ട് കോസ്റ്റ് കുറയുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ആന്റിക് അനലിസ്റ്റുകള്‍ പറയുന്നു.കൂടാതെ ആര്‍എക്സ് പോര്‍ട്ട്ഫോളിയോയുടെ വില വര്‍ധന, ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പനേഷ്യ പോര്‍ട്ട്ഫോളിയോയുടെ വളര്‍ച്ച എന്നിവയും സ്വാധീനിക്കും.Read More →

550 ശതമാനം ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് നടത്തി സിമന്റ് ഓഹരി

ന്യൂഡല്‍ഹി: സിമന്റ് നിര്‍മ്മാതാക്കളായ ശ്രീ സിമന്റ് (NS: SHCM) ന്റെ ഓഹരികള്‍ എക്സ്-ഡിവിഡന്റ് ട്രേഡ് നടത്തി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 55 രൂപ അഥവാ 550 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രഖ്യാപിക്കുന്ന രണ്ടാം ഇടക്കാല ലാഭവിഹിതമാണിത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനി റെക്കോര്‍ഡ് തീയതി 2023 ജൂണ്‍ 1 വ്യാഴാഴ്ചയായി നിശ്ചയിച്ചിരുന്നു. കമ്പനിയുടെ യോഗ്യരായ ഓഹരി ഉടമകള്‍ക്ക് 2023 ജൂണ്‍ 13 ചൊവ്വാഴ്ചRead More →

ന്യൂഡല്‍ഹി: 1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ശ്രീ വെങ്കടേശ് റിഫൈനറീസ്. നാലാം പാദത്തില്‍ കമ്പനി 145.6 കോടി രൂപയുടെ വരുമാനം നേടി.മുന്‍വര്‍ഷത്തെ സമാന പാദത്തിലെ വരുമാനം 156.1 കോടി രൂപയായിരുന്നു. നികുതി കഴിച്ചുള്ള ലാഭം 5 കോടി രൂപയില്‍ നിന്നും 2 കോടി രൂപയായി കുറഞ്ഞു. നിലവില്‍ 156 രൂപയിലാണ് ഓഹരി. 52 ആഴ്ച താഴ്ചയായ 77 രൂപയില്‍ നിന്നും ഓഹരി 102 ശതമാനം ഉയര്‍ന്നു. 2021 ഒക്ടോബര്‍ തൊട്ട്Read More →

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് രുചിര പേപ്പേഴ്സ്.കഴിഞ്ഞ 3 വര്‍ഷത്തില്‍ 230 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കമ്പനിയുടേത്. വിപണി മൂല്യം 341.43 കോടി രൂപ. കമ്പനി ഓഹരി നിലവില്‍ 114.40 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 148.05 രൂപയും താഴ്ച 77.27 രൂപയുമാണ്. ഒരു വര്‍ഷത്തില്‍ 20.59 ശതമാനം നേട്ടമുണ്ടാക്കി. ക്രാഫ്റ്റ് പേപ്പര്‍, റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പര്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നRead More →