ചെറുകിട വ്യവസായ മേഖലക്കായി എസ്എംഇ വളർച്ചാ ഫണ്ട്

ന്യൂഡൽഹി:   സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസ്സുകൾക്ക് ഊർജ്ജം പകരുന്നതിനായി ബജറ്റിൽ പുതിയ നിക്ഷേപങ്ങൾ, വ്യവസായ ശാലകളുടെ പുനരുജ്ജീവനം , മെച്ചപ്പെടുത്തിയ വായ്പാ ലഭ്യത എന്നിവ സംബന്ധിച്ച വിവിധ പ്രഖ്യാപനങ്ങൾ. അധിക വളർച്ച സാധ്യതയുള്ള കമ്പനികൾക്ക് പിന്തുണ നൽകുന്നതിനായി 10,000 കോടി രൂപയുടെ എസ്എംഇ വളർച്ചാ ഫണ്ട് ആരംഭിക്കും. ഉത്പാദനക്ഷമത, ഔപചാരികവൽക്കരണം, കയറ്റുമതിക്കുള്ള സജ്ജീകരണം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നഎസ്എംഇ-കൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നതിനോടൊപ്പം ഈ ഫണ്ടും പ്രവർത്തിക്കും.  200 പഴയ വ്യവസായ ശാലകൾRead More →

ഇന്ത്യയെ ഗ്ലോബൽ ഫാർമ ഹബ് ആക്കാൻ ബജറ്റിൽ പദ്ധതി

ബയോഫാർമ മേഖലയ്ക്കായി രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ അനുവദിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ‘ബയോ ഫാർമ ശക്തി’ എന്ന പദ്ധതിയുടെ കീഴിൽ ഈ മേഖലയെ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബയോഫാർമ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ഉദ്ദേശ്യം. ദീർഘകാല ആരോഗ്യസംരക്ഷണത്തിലും ലൈഫ് സയൻസ് മേഖലയിലെ വളർച്ചയിലും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീക്കം രാജ്യത്തിന്റെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് ശക്തമായ ഉത്തേജനംRead More →

റെക്കോര്‍ഡ് നേട്ടങ്ങളുമായി വേദാന്തയുടെ മൂന്നാം ത്രൈമാസ ഫലങ്ങള്‍

കൊച്ചി: എണ്ണ-പ്രകൃതി വാതകം, ലോഹം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ വേദാന്ത നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തെ അറ്റാദായത്തില്‍ 60 ശതമാനം വര്‍ധനവ് കൈവരിച്ചു. 7,807 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷമിത് 4,876 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തിലെ പ്രവര്‍ത്തന മൂലധനം 15,171 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ വേദാന്ത 1.3Read More →

എയര്‍ ഇന്ത്യയുടെ പുതിയ വിമാന ഓര്‍ഡറുകളില്‍ മാറ്റം

കൊച്ചി: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന് 15 വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ 321 എക്‌സ്എല്‍ആര്‍ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദില്‍ നടക്കുന്ന വിങ്സ് ഇന്ത്യ 2026ലായിരുന്നു എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം. 2023, 2024 വര്‍ഷങ്ങളിലാണ് എയര്‍ ഇന്ത്യ ഈ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ കൊടുത്തത്. 50 ട്വിന്‍ ഐല്‍ എ350 വിമാനങ്ങളും 300 സിംഗിള്‍ ഐല്‍ എ320 വിമാനങ്ങളുംRead More →

വി-ഗാര്‍ഡ് ഏകീകൃത അറ്റാദായത്തിൽ 10.6 ശതമാനം വര്‍ദ്ധനവ്

കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ (2025 – 26 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ) ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത അറ്റാദായം 1403.51 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ (1268.65 കോടി രൂപ) 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. തൊഴില്‍Read More →