ഇന്ത്യയുടെ ആളില്ലാ അന്തര്‍വാഹിനി വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്ന് പുതിയ ആളില്ലാ അന്തര്‍വാഹിനിയുടെ നിര്‍മാണം പുരോഗമിക്കുന്നു. ജലജീവി എന്നര്‍ഥം വരുന്ന ‘ജല്‍കപി’ എന്നാണ് ആളില്ലാ അന്തർവാഹിനിക്ക് പേരിട്ടിരിക്കുന്നത്. എക്സ്ട്രാ ലാര്‍ജ് അണ്‍മാന്‍ഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (എക്സ്.എല്‍.യു.യു.വി.) ആണ് ‘ജല്‍കപി’. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ ആയുധശേഖരത്തിലെ ഏറ്റവും വലിയ ആളില്ലാ അന്തര്‍വാഹിനിയായി ഇത് മാറും. കടലിനടിയില്‍ നാവികസേനയുടെ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍Read More →

അമേരിക്കയുടെ കോഴിയിറച്ചിക്ക് മുതൽ പരുത്തിക്ക് വരെ അധിക നികുതി ചുമത്തി ചൈന

ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവുംRead More →

ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ വിൻഡ് ഹൈബ്രിഡ് പദ്ധതിയുമായി അദാനി ഗ്രൂപ്പ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ-വിൻഡ് ഹൈബ്രിഡ് പദ്ധതിക്കായി ഗൗതം അദാനിയുടെ കമ്പനിക്ക് 8,700 കോടി രൂപയുടെ ധനസഹായം ലഭിച്ചു. നേരത്തെ ഉണ്ടായിരുന്ന വായ്പ പുനക്രമീകരിക്കാനായി കമ്പനി തുക വിനിയോഗിക്കും. രാജസ്ഥാനിൽ ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ-വിൻഡ് ഹൈബ്രിഡ് ക്ലസ്റ്ററാണ് വികസിപ്പിക്കുന്നത്. 19 വർഷമാണ് ലോൺ തിരിച്ചടവ് കാലാവധി. ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ കമ്പനിയാണിപ്പോൾ അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 2021-ൽ പ്രഖ്യാപിച്ച പദ്ധതിയോടനുബന്ധിച്ചുള്ള പുനരുപയോഗ ഊർജ്ജRead More →

611 കോടിയുടെ നിയമലംഘനം: പേടിഎമ്മിന് ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി പേടിഎമ്മിന്‍റെ മാതൃകമ്പനിക്കും രണ്ട് അനുബന്ധ കമ്പനികള്‍ക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. 611 കോടി രൂപയുടെ വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് (ഒസിഎല്‍), മാനേജിംഗ് ഡയറക്ടര്‍, പേടിഎം അനുബന്ധ സ്ഥാപനങ്ങളായ ലിറ്റില്‍ ഇന്‍റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, നിയര്‍ബൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് നോട്ടീസ്. ഒസിഎല്ലില്‍ 245Read More →

വാട്ടര്‍ മെട്രോയും കൊച്ചി മെട്രോ ബസും ഹിറ്റ്

കൊച്ചി: മെട്രോയുടെ ഇലക്ട്രിക്ക് ഫീഡര്‍ ബസുകള്‍ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. ഫീഡര്‍ ബസുകള്‍ ആരംഭിച്ചതോടെ കൊച്ചി മെട്രോയുടെ അനുബന്ധ സേവനമായ വാട്ടര്‍ മെട്രോയുടെ വരുമാനവും കൂടുകയാണ്. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ജനുവരി 15 നാണ് ഫീഡര്‍ ബസുകള്‍ കൊച്ചി മെട്രോ അവതരിപ്പിക്കുന്നത്. 33 സീറ്റുകളുളള ഇലക്ട്രിക് ബസുകളാണ് അവതരിപ്പിച്ചത്. ആലുവ മുതല്‍ നെടുമ്പാശ്ശേരി എയർപോർട്ട് വരെയും, കളമശ്ശേരി മുതല്‍ മെഡിക്കൽ കോളേജ് വരെയും, കളമശ്ശേരി മുതല്‍ കുസാറ്റ്Read More →