എക്സിനെ ‘കുറഞ്ഞവിലയ്ക്ക്’ സ്വന്തം എഐ കമ്പനിക്ക് വിറ്റ് മസ്ക്
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള മൈക്രോബ്ലോഗിങ് മാധ്യമമായ എക്സിനെ (പഴയ ട്വിറ്റർ) സ്വന്തം എഐ കമ്പനിയെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഇലോൺ മസ്ക്. 2022ലായിരുന്നു 4,400 കോടി ഡോളറിന് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതും പേര് എക്സ് (X) എന്നു മാറ്റിയതും. എന്നാൽ, സ്വന്തം എഐ (നിർമിതബുദ്ധി) കമ്പനിയായ എക്സ്എഐയെ (xAI) കൊണ്ട് ഇപ്പോൾ എക്സിനെ മസ്ക് ഏറ്റെടുപ്പിച്ചിരിക്കുന്നത് 3,300 കോടി ഡോളറിനാണ്. 4,500 കോടി ഡോളറാണ് എക്സിന്റെ മൂല്യമെങ്കിലും (Valuation) 1,200 കോടി ഡോളറിന്റെRead More →





