വിയറ്റ്‌നാമില്‍ നിന്ന് ഫോണ്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ സാംസംഗ്

യുഎസ് താരിഫ് യുദ്ധ വാര്‍ത്തകള്‍ക്കിടെ സുപ്രധാന നീക്കവുമായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ സാംസംഗ്. വിയറ്റ്‌നാമില്‍ നിന്നും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ഇന്ത്യയിലേക്ക് മാറ്റാനാണ് സാംസംഗ് ആലോചിക്കുന്നത്. ഇത് മാത്രമല്ല, വിയറ്റ്‌നാമില്‍ ഉല്‍പ്പാദന അടിത്തറയുള്ള കമ്പനികളെല്ലാം മറിച്ച് ചിന്തിക്കാന്‍ തുടുങ്ങിയിട്ടുണ്ട്. സാംസംഗിന്റെ പ്രധാന മാനുഫാക്ച്ചറിംഗ് കേന്ദ്രമാണ് വിയറ്റ്‌നാം. 2024ലെ കണക്കനുസരിച്ച് 52 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് സാംസംഗ് വിയറ്റ്‌നാമില്‍ നിന്ന് നടത്തിയത്. മൊബൈല്‍ ഫോണുകളും സ്‌പെയര്‍ പാര്‍ട്ടുകളുമെല്ലാം ഇതില്‍Read More →

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് താഴ്‌ത്തിയേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത വൈകാതെ ഉണ്ടാകുമോ? ഹാര്‍ലി അടക്കം യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈഎന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചിക്കുകയാണ് ഇന്ത്യ. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇത്തരമൊരു തന്ത്രപരമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ എടുത്തേക്കുമെന്നാണ് സൂചന. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 1600 സിസിക്ക് മുകളില്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളുടെ തീരുവ 50%Read More →

ഉചിതമായ സമയത്ത് ഇന്ത്യന്‍ നിരത്തിലെത്തുമെന്ന് ടെസ്‌ല ഇന്ത്യ സിഎഫ്ഒ

ഉചിതമായ സമയംനോക്കി ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കുമെന്ന് ടെസ്ല സിഎഫ്‌ഒ വൈഭവ് തനേജ. ഇന്ത്യയുടെ ഉയർന്ന ഇറക്കുമതിത്തീരുവയാണ് വിപണിപ്രവേശത്തിനു തടസ്സമായി നില്‍ക്കുന്നത്. 100 ശതമാനം തീരുവ ഉപഭോക്താക്കളെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. കാറിനായി കൂടുതല്‍ തുക നല്‍കേണ്ടിവരുന്നതായി ഉപഭോക്താക്കള്‍ക്കു തോന്നാൻ ഇതുകാരണമാകുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിപ്രവേശനം എപ്പോഴാണെന്ന് കൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷമവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ വൈദ്യുതവാഹനം അവതരിപ്പിക്കുന്നതിന് ടെസ്ല തയ്യാറെടുപ്പുകള്‍Read More →

വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനൊരുങ്ങുന്നു

ഇന്ത്യൻ വിപണിപ്രവേശനത്തിനായി ടെസ്ല മടിച്ചുനില്‍ക്കുന്നതിനിടെ ആഗോളവിപണിയില്‍ ടെസ്ലയുടെ എതിരാളികളായി കണക്കാക്കുന്ന വിൻഫാസ്റ്റ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനൊരുങ്ങുന്നു. ജൂണോടെ തമിഴ്നാട്ടില്‍ പുതിയ അസംബ്ലിങ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിടുന്നതായി വിൻഫാസ്റ്റ് സിഇഒ ഫാം നോട് വ്യോങ് വ്യക്തമാക്കി. വിയറ്റ്നാമില്‍നിന്നുള്ള വൈദ്യുതവാഹന നിർമാതാക്കളായ കമ്പനി ഇതുവരെ അമേരിക്കൻ വിപണിയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലും കമ്പനി സാധ്യതകള്‍ തേടിയിരുന്നു. അമേരിക്കയുടെ പുതിയ താരിഫ് നയത്തിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പുതിയ വിപണികളില്‍ സാധ്യത തേടാനാണ്Read More →

ആഡംബര സ്പോർട്സ് കാർ രംഗത്തേക്ക് ചുവടുവച്ച് ബിവൈഡി

ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോയായ ഓട്ടോ ഷാങ്ഹായിൽ പ്രീമിയം ഡെൻസ ഇസഡ് മോഡൽ അവതരിപ്പിച്ച് ചൈനീസ് ഇലക്‌ട്രിക് വാഹന ഭീമനായ ബിവൈഡി. ഡെൻസ ഇസഡിലൂടെ ആഡംബര സ്‌പോർട്‌സ് കാർ വിപണിയിലേക്കുകൂടി ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ബിവൈഡി. നിലവിൽ വൈദ്യുത വാഹന രംഗത്ത് ഇലോൺ മസ്കിന്‍റെ ടെസ്‌‌ലയെ വരെ പിന്നോട്ടടിച്ചു കുതിക്കുകയാണ് ബിവൈഡി. ആഡംബര സ്‌പോർട്‌സ് കാർ വിഭാഗത്തിൽ പോർഷെ, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളുമായായിരിക്കും ഡെൻസ ഇസഡിന്Read More →