വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പദ്ധതി പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾRead More →

എടിഎമ്മുകളിൽ 100, 200 നോട്ടുകൾ ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക്

മുംബൈ: 100, 200 നോട്ടുകൾ എടിഎമ്മിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കും വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്കും നിർദേശം നൽകി. ആളുകളുടെ കൈകളിൽ ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനാണിത്. വരുന്ന സെപ്റ്റംബർ 30ഓടെ രാജ്യത്തെ 75% എടിഎമ്മുകളിലും 100, 200 നോട്ടുകൾ ലഭിക്കുന്ന സ്ഥിതിയുണ്ടാകണം. 2026 മാർച്ച് 31ഓടെ 90% എടിഎമ്മുകളിലും നൂറിന്റെയോ ഇരുന്നൂറിന്റെയോ നോട്ടുകൾ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും നിർദേശമുണ്ട്.Read More →

ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഏറ്റെടുത്ത് എംഎ യൂസഫലി

ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് സംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍ സോവറീന്‍ ഫണ്ടായ തമാനി ഗ്ലോബലും തമ്മില്‍ ധാരണയായി. ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഏ.വി.Read More →

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ ഉടനെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യയുമായുള്ള തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉടന്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്തുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തിയെന്നും അത് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അന്തിമ അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് സൂചിപ്പിച്ചതിന് ശേഷമാണ് ട്രംപിന്‍റെ പരാമര്‍ശം. ഈ ആഴ്ചയോRead More →

മാരുതിയുടെ ആദ്യ ഇവി സെപ്റ്റംബറില്‍ പുറത്തിറങ്ങും

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര 2025 സെപ്റ്റംബര്‍ അവസാനത്തോടെ ഇന്ത്യന്‍ റോഡുകളില്‍ എത്തും. മാരുതി സുസുക്കിയുടെ നാലാം പാദ ഫലങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെ, ഈ വര്‍ഷത്തെ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുമെന്ന് എംഎസ്‌ഐഎല്‍ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വെളിപ്പെടുത്തി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ മാരുതി ഇ- വിറ്റാര ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കും. ആദ്യത്തെ കുറച്ച് ബാച്ചുകള്‍ പ്രധാന കയറ്റുമതിവിപണികള്‍ക്കായി നീക്കിവയ്ക്കും. 6-7 മാസത്തിനുള്ളില്‍ ഏകദേശം 70,000 യൂണിറ്റ്ഇലക്ട്രിക്Read More →