ഒൻപത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ വര്‍ധന
ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 3.35 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളാണ്.എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി എന്നിവ മികച്ച നേട്ടമുണ്ടാക്കി.Read More →





