തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ വരുമെന്ന് ഉറപ്പുനൽകി റെയിൽവേ

തിരുവനന്തപുരം: തിരുവനന്തപുരം-ബെംഗളൂരു റൂട്ടില്‍ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന് റെയില്‍വേ. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ.എൻ. സിങ്ങാണ് ജോണ്‍ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച്‌ ഉറപ്പുനല്‍കിയത്. സമയക്രമം റെയില്‍വേ ബോർഡിന് നല്‍കിയെന്നും തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തില്‍ ആർ.എൻ. സിങ് പറഞ്ഞു. എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടില്‍ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വന്ദേഭാരതിലുള്‍പ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനംRead More →

ജീവനക്കാരുടെ ബോണസ് വെട്ടിക്കുറച്ചതായി ഇൻഫോസിസ്

ബെംഗളൂരു: ബിസിനസ് സമ്മർദ്ദങ്ങളും കുറഞ്ഞ സാമ്പത്തിക ഫലങ്ങളും ചൂണ്ടിക്കാട്ടി, 2025 മാർച്ച് പാദത്തിലെ പെര്‍ഫോമന്‍സ് ബോണസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് ജീവനക്കാർക്ക് ഇൻഫോസിസ് മുന്നറിയിപ്പ് നൽകി. സോഫ്റ്റ്‌വെയർ സേവന മേഖലയിലെ തുടർച്ചയായ അനിശ്ചിതത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നീക്കം എന്ന് ഇക്കണോമിക് ടൈംസിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എച്ച്ആർ ടീമും ഡെലിവറി മാനേജർമാരും തമ്മിൽ അടുത്തിടെ നടന്ന ഒരു വീഡിയോ കോൺഫറൻസിന് ഇടയിലാണ് ഇൻഫോസിസ് ‘ബോണസ് കട്ട്’ പ്രഖ്യാപനം നടത്തിയത്.Read More →

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് വെട്ടിത്താഴ്ത്തി മൂഡീസ്

ന്യൂയോർക്ക്: ഇറക്കുമതിച്ചുങ്കം ആയുധമാക്കി ലോക രാജ്യങ്ങളെയാകെ വിരട്ടുന്നതിനിടെ യുഎസിന് സ്വന്തം രാജ്യത്തു നിന്നുതന്നെ കനത്ത അടി. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് ‘എഎഎ’ (AAA) എന്നതിൽ നിന്ന് ഒരുപടി താഴ്ത്തി ‘എഎ1’ (Aa1) ആക്കി. 1917നുശേഷം ആദ്യമായാണ് മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുന്നത്. യുഎസ് ഗവൺമെന്റിന്റെ സാമ്പത്തിക ഭദ്രതയ്ക്കു നൽകുന്ന റേറ്റിങ്ങാണ് കുറച്ചത്. എഎഎ റേറ്റിങ് എന്നത് സർക്കാരിന്റെ സമ്പദ്സ്ഥിതിRead More →

എഫ്ഡി പലിശ കുറച്ച് എസ്ബിഐ

മുംബൈ: എസ്ബിഐ (SBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് മേയ് 16ന് പ്രാബല്യത്തിൽ വന്നവിധം വെട്ടിക്കുറച്ചു. 0.20% കുറവാണ് വരുത്തിയത്. മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങൾക്കും ഇതു ബാധകമാണ്. ഏപ്രിലിലും എസ്ബിഐ എഫ്ഡി പലിശനിരക്ക് കുറച്ചിരുന്നു. പുതുക്കിയ നിരക്കുപ്രകാരം 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ 3.3 ശതമാനമാണ്. 180-210 ദിവസ നിക്ഷേപങ്ങൾക്ക് 6.05%. ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 6.5%. അഞ്ചുവർഷം മുതൽ 10 വർഷം വരെയുള്ളRead More →

നാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്ക

ന്യൂയോർക്ക്: പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി യുഎസിന്റെ പുതിയ നികുതി നിർദേശം. യുഎസ് പൗരരല്ലാത്തവർ ഇനി യുഎസിന് പുറത്തേക്ക് പണമയച്ചാൽ 5% നികുതി ഈടാക്കാനുള്ള നിർദേശം യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് മുന്നോട്ടുവച്ചു. തീരുമാനം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. ലോകത്ത് പ്രവാസിപ്പണം ഏറ്റവുമധികം നേടുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നതും ഇപ്പോൾ യുഎസിൽ നിന്നാണ് (27.7%). യുഎഇ (19.2%) ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളെ മറികടന്നാണ് യുഎസ്Read More →