ഏപ്രില്‍ മാസം ലഭിച്ചത് 76000 പുതിയ വരിക്കാരെ കൊച്ചി: റിലയൻസ് ജിയോ കേരളത്തില്‍ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വർധിച്ചു. കേരളത്തില്‍, ഫിക്സഡ് വയർലെസ് ആക്സസ് (FWA)Read More →

മെയ് മാസത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വില്‍പ്പനയില്‍ 9 ശതമാനം ഇടിവ്. മോത്തം വിറ്റഴിച്ചത് 70,187 യൂണിറ്റുകളാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ മുംബൈ ആസ്ഥാനമായുള്ള ഓട്ടോ ഭീമന്‍ അതിനുമുമ്പുള്ള മാസം 76,766 യൂണിറ്റുകളുടെ മൊത്തവില്‍പ്പന റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞ് 67,429 യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 75,173 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. മെയില്‍Read More →

പകര ചുങ്കത്തിന് കോടതിയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ അമേരിക്കയുടെ വരുമാനം കൂട്ടാന്‍ മറുമരുന്നുമായി പ്രസിഡന്റ് ട്രംപ്. അമേരിക്കയിലേക്ക് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും നികുതി ഇരട്ടിയാക്കുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ട്രംപ് ഏകപക്ഷീകമായി പ്രഖ്യാപിച്ച പകര ചുങ്ക ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതാണ് സ്റ്റീലും അലുമിനിയവും. ഇവയുടെ നികുതി വര്‍ധിപ്പിക്കുന്നതില്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി ഇടപെട്ടിരുന്നില്ല. നിലവില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതിയാണുള്ളത്. അമേരിക്കയിലെ മോണ്‍വാലിയിലെ പൊതുമേഖലാRead More →

ശ്രീനഗർ: ജമ്മു കശ്മീർ ടൂറിസം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. മന്ത്രിമാരും, സെലിബ്രിറ്റികളും കശ്മീർ സന്ദർശിക്കും. ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. അഡ്വഞ്ചർടൂറിസവും തീർത്ഥാടനവും പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആവർത്തിച്ചുള്ള കേന്ദ്ര സഹായ അഭ്യർത്ഥനകൾക്കിടയിലാണ് ഈ തീരുമാനം. തന്ത്രപരമായ പ്രോത്സാഹനവും പൊതുജനങ്ങളുടെ ഉറപ്പുമാണ് ആദ്യ ശ്രദ്ധാകേന്ദ്രം. ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഈRead More →

വടകര: പ്രധാന നാളികേര ഉത്പാദകരാജ്യങ്ങളായ ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ആഭ്യന്തര നാളികേര വ്യവസായമേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങ കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം തേങ്ങയുടെ ആഗോള ആവശ്യകത ഉയർത്തുന്നു. ഫിലിപ്പീൻസില്‍ പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനമുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് കർശനമാക്കി. ആറുമാസത്തേക്ക് പച്ചത്തേങ്ങ കയറ്റുമതി നിരോധിക്കാൻ ഇൻഡൊനീഷ്യൻ വ്യവസായമന്ത്രാലയവും ശുപാർശ ചെയ്തു. കയറ്റുമതിചെയ്യുന്ന മറ്റ് നാളികേര ഉത്പന്നങ്ങള്‍ക്ക് ചുങ്കമേർപ്പെടുത്താനും ശുപാർശയുണ്ട്. ഈ നീക്കം ആഗോളവിപണിയില്‍ നാളികേരക്ഷാമത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നതോടെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്Read More →