ന്യൂഡല്‍ഹി: യുഎസ് തീരുവയുടെ ആഘാതം ഒന്നോ രണ്ടോ പാദങ്ങള്‍ക്കുള്ളില്‍ ശമിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. അതേസമയം ആഴമേറിയ ഹ്രസ്വകാല വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം സജ്ജമാകേണ്ടതുണ്ട്. സ്വകാര്യമേഖല തന്ത്രപരമായ സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “നിലവിലെ സ്ഥിതിഗതികള്‍ ഒന്നോ രണ്ടോ പാദത്തിനുള്ളില്‍ ശമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കുണ്ടാകുന്ന ആഘാതം അത്ര വലുതാകില്ല. പക്ഷേ ഹ്രസ്വകാലത്തില്‍ പ്രത്യാഘാതം വലുതായിരിക്കും,” അദ്ദേഹം പറഞ്ഞു. 2025 ലെ വരുമാനRead More →

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരക്ക് വ്യാപാരകമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. ജൂണില്‍ 18.78 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ജൂലൈയില്‍ ഇന്ത്യ 37.24 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോള്‍ ഇറക്കുമതി 64.59 ബില്യണ്‍ ഡോളറിന്റേതായി. ജൂണില്‍ യഥാക്രമം 35.14 ബില്യണ്‍ ഡോളറും 53.922 ബില്യണ്‍ ഡോളറുമായിരുന്ന സ്ഥാനത്താണിത്. റോയിട്ടേഴ്‌സ് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ പോളില്‍ 20.35 ബില്യണ്‍ ഡോളറിന്റെ വ്യാപാരകമ്മിയാണ് പ്രവചിക്കപ്പെട്ടിരുന്നത്. യുഎസില്‍ നിന്നും തീരുവ സമ്മര്‍ദ്ദം നേരിടുന്ന പശ്ചാത്തലത്തിലാണ്Read More →

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ റേറ്റിംഗ് എസ്ആന്റ്പി ഗ്ലോബല്‍ ഉയര്‍ത്തി. ബിബിബി മൈനസില്‍ നിന്നും ബിബിബി ആക്കിയാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി റേറ്റിംഗ് ഉയര്‍ത്തിയത്. സാമ്പത്തിക പുനരുജ്ജീവനവും സര്‍ക്കാര്‍ നയങ്ങളും എടുത്തുപറഞ്ഞ ഏജന്‍സി രാജ്യത്തിന്റെ ഭാവിയില്‍ സ്ഥിരതയുള്ള കാഴ്ചപ്പാട് നിലനിര്‍ത്തി. സാമ്പത്തിക നയങ്ങള്‍ സുസ്ഥിരമാകുന്നതും അടിസ്ഥാന സൗകര്യ വികസന രംഗത്തെ കൂടുതല്‍ നിക്ഷേപവും രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയെ സഹായിക്കുന്നു. യുഎസ് താരിഫിന്റെ ആഘാതം ഒരുപരിധിവരെ ശമിപ്പിക്കാന്‍ രാജ്യത്തിനാകും. “ശക്തമായRead More →

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപ 20 പൈസ നേട്ടത്തില്‍ 87.43 നിരക്കില്‍ ക്ലോസ് ചെയ്തു. ഡോളര്‍ ദുര്‍ബലമായതും ആഭ്യന്തര ഇക്വിറ്റി വിപണിയുടെ മികച്ച പ്രകടനവുമാണ് ഇന്ത്യന്‍ കറന്‍സിയെ തുണച്ചത്. ക്രൂഡ് ഓയില്‍ വില കുറയുന്നതും പണപ്പെരുപ്പം വരുതിയിലായതും അനുകൂല സാഹചര്യമൊരുക്കി. അതേസമയം യുഎസ് താരിഫും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഇപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്റര്‍ബാങ്ക് എക്‌സ്‌ചേഞ്ചില്‍ 87.63 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 87.72 ലേയ്ക്ക് വീണെങ്കിലും പിന്നീട്Read More →

മുംബൈ: തുടര്‍ച്ചയായ രണ്ട് മാസത്തെ ഇടിവിന് ശേഷം, സജീവ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ജൂലൈയില്‍ ഉയര്‍ന്ന കാഷ് ബഫര്‍ നിലനിര്‍ത്തി.വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ ഫണ്ട് മാനേജര്‍മാര്‍ ജാഗ്രത പുലര്‍ത്തിയതാണ് കാരണം. എസിഇ ഇക്വിറ്റീസ് റിപ്പോര്‍ട്ട് പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ മൊത്തം കാഷ് ഹോള്‍ഡിംഗ് ജൂലൈയില്‍ 1.58 ലക്ഷം കോടി രൂപയാണ്. ജൂണിനെ അപേക്ഷിച്ച് 3.77 ശതമാനം വര്‍ദ്ധനവ്. ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയമാണ് പണം കൈവശം വയ്ക്കാന്‍ ഫണ്ട് മാനേജര്‍മാരെRead More →