ജിഎസ്ടിയിൽ സമഗ്ര പരിഷ്‌കാരം

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനും ടേം ഇന്‍ഷൂറന്‍സിനും ജിഎസ്ടി പൂര്‍ണ്ണമായും ഒഴിവാക്കി ന്യൂഡൽഹി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. അഞ്ച് ശതമാനം, പതിനെട്ട് ശതമാനം സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. പന്ത്രണ്ട് ശതമാനം ഇരുപത്തിയെട്ട് ശതമാനം സ്ലാബുകള്‍ ഒഴിവാക്കി. നിലവിലുണ്ടായിരുന്ന പന്ത്രണ്ട്, ഇരുപത്തിയെട്ട് ശതമാനം സ്ലാബുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം കൗൺസിൽ അംഗീകരിച്ചു. ധനമന്ത്രിRead More →

യുഎഇയിൽ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണി തുറന്ന് ലുലു

അബുദാബി: ചൈനയുമായുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎഇയിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ വിപണി ലഭ്യമാക്കി ലുലു. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പല്‍ പീപ്പിള്‍സ് ഗവണ്മെന്റ് വൈസ് മേയര്‍ ഷാവോ ചുന്‍ഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പര്‍ മാര്‍ക്കെറ്റുകളും സന്ദര്‍ശിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ വിപണി ലഭ്യമാക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍Read More →

ഇന്ത്യ-ചൈനീസ് സംയുക്ത സംരഭങ്ങള്‍; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി – ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ത്യ-ചൈന കമ്പനിതല ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സംയുക്ത ഇലക്ട്രോണിക്സ് സംരഭങ്ങളും സാങ്കേതിക പങ്കാളിത്തവും ലക്ഷ്യംവച്ചാണിത്. ചൈനയില്‍ നടന്ന എസ്സിഒ ഉച്ചകോടിയിലാണ് ഇരു രാഷ്ട്രതലവന്മാരും ആശയവിനിമയം നടത്തിയത്. ഡിക്‌സണ്‍ ടെക്‌നോളജീസ്ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കളായ ഡിക്സണ്‍ ടെക്നോളജീസും ചോങ്കിംഗ് യുഹായ് പ്രിസിഷന്‍ മാനുഫാക്ചറിംഗും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലാപ്ടോപ്പ് എന്‍ക്ലോഷറുകളും മറ്റ് പ്രിസിഷന്‍ ഘടകങ്ങളും നിര്‍മ്മിക്കുന്ന ഒരുRead More →

കൂടുതല്‍ ഡിസ്‌ക്കൗണ്ടുമായി റഷ്യ, ഇന്ത്യയ്ക്ക് കുറഞ്ഞവിലയില്‍ അസംസ്‌കൃത എണ്ണ ലഭ്യമാകും

ന്യൂഡല്‍ഹി: റഷ്യ ഇന്ത്യയ്ക്ക് നല്‍കുന്ന എണ്ണയുടെ വില കുറച്ചു.  റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും പിന്തിരിയാനുള്ള യുഎസ് സമ്മര്‍ദ്ദം മുറുകുന്നതിനിടെയാണ് ഇത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ലോഡ് ചെയ്യുന്ന യൂറല്‍സ് ക്രൂഡിന്റെ വില ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെയാണ് കുറയുക. ഈ ആഴ്ച ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു.ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷRead More →

ഇന്ത്യക്കാരുടെ സമ്പാദ്യം സാമ്പത്തിക ആസ്തികളിലേക്കൊഴുകുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ്

മുംബൈ: ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യ ശീലം പരിവര്‍ത്തനത്തിന് വിധേയമാകുകയാണെന്ന് ആഗോള സാമ്പത്തിക സ്ഥാപനം ഗോള്‍ഡ്മാന്‍ സാക്ക്‌സ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയ്ക്കാര്‍ സാമ്പത്തിക ആസ്തികളിലെ തങ്ങളുടെ നിക്ഷേപം കഴിഞ്ഞ ദശകത്തില്‍ വര്‍ദ്ധിപ്പിച്ചു. നിലവിലിത് ജിഡിപിയുടെ ശരാശരി 11.6 ശതമാനമാണ്. മാത്രമല്ല വരും വര്‍ഷങ്ങളില്‍ സാമ്പത്തിക സമ്പാദ്യം ജിഡിപിയുടെ 13 ശതമാനം അഥവാ ഏകദേശം 9.5 ട്രില്ല്യണ്‍ യുഎസ് ഡോളറായി ഉയരും. ഏതാണ്ട് 4 ട്രില്ല്യണ്‍ ഡോളര്‍ ദീര്‍ഘകാല സമ്പാദ്യ മാര്‍ഗ്ഗങ്ങളായ ഇന്‍ഷൂറന്‍സ്,Read More →