നിര്‍ണ്ണായക ധാതു റീസൈക്ലിംഗിനായി കേന്ദ്രത്തിന്റെ 1500 കോടി രൂപ പദ്ധതി
ന്യൂഡല്‍ഹി: നിര്‍ണ്ണായക ധാതുക്കള്‍ വേര്‍തിരിക്കുന്ന പദ്ധതികള്‍ക്ക് ആനുകൂല്യവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1500 കോടി രൂപനീക്കിവച്ചു. 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ 2030-31 സാമ്പത്തിക വര്‍ഷം വരെ ആറ് വര്‍ഷത്തേക്കാണ് പദ്ധതി. ഇ-മാലിന്യങ്ങള്‍, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, വാഹനങ്ങളില്‍ നിന്നുള്ള കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ പോലുള്ള മറ്റ് സ്‌ക്രാപ്പുകള്‍ എന്നിവയുടെ പുനരുപയോഗത്തിന് പദ്ധതി സഹായം നല്‍കും. സ്ഥാപിത റീസൈക്കിള്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറിയ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. മൊത്തം വിഹിതത്തിന്റെ മൂന്നിലൊന്ന് ചെറിയ സ്ഥാപനങ്ങള്‍ക്കായിRead More →





