നിഫ്റ്റി 24600 ന് താഴെ, 206 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് അടിപതറി. നിഫ്റ്റി 0.18 ശതമാനം അഥവാ 45.45 പോയിന്റ് ഇടിഞ്ഞ് 24579.60 ലെവലിലും സെന്‍സെക്‌സ് 0.26 ശതമാനം അഥവാ 206.61 പോയിന്റ് ഇടിഞ്ഞ് 80157.88 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2214 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1497 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 114 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് നേട്ടത്തിലായ ഓഹരികള്‍. കൊടക് മഹീന്ദ്ര,Read More →

രൂപയുടെ ഇടിവ് തുടരുന്നു

മുംബൈ: രൂപ ഡോളറിനെതിരെ 8 പൈസ നഷ്ടത്തില്‍ 88.18 നിലയില്‍ ക്ലോസ് ചെയ്തു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍ കറന്‍സി റെക്കോര്‍ഡ് താഴ്ച വരിക്കുന്നത്. യുഎസ് താരിഫ് ഉയര്‍ത്തുന്ന അനിശ്ചിതാവസ്ഥയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഡോളറിന്റെ ശക്തിപ്പെടലുമാണ് രൂപയെ ബാധിച്ചത്. തിങ്കളാഴ്ച 88.33 ലെവലിലായിരുന്നു ക്ലോസിംഗ്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 88.14 നിരക്കില്‍ വ്യാപാരം തുടങ്ങിയ കറന്‍സി പിന്നീട് 88.20 ത്തിലേയ്്‌ക്കെത്തി. തുടര്‍ന്ന് 88.18 ലെവലില്‍ ക്ലോസ്Read More →

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ചിപ്പ് ‘വിക്രം’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സെമികണ്ടക്ടര്‍ ചിപ്പ് ഏറ്റുവാങ്ങി. ഐസ്ആര്‍ഒയുടെ സെമികണ്ടക്ടര്‍ ലാബ് വികസിപ്പിച്ചെടുത്ത വിക്രം 32-ബിറ്റ് പ്രൊസസറും നാല് അംഗീകൃത പദ്ധതികളില്‍ നിന്നുള്ള ടെസ്റ്റ് ചിപ്പുകളുമാണ് സെമികോണ്‍ ഇന്ത്യ 2025 വേദിയില്‍ പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി ലഭിച്ചത്. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് ചിപ്പുകള്‍ കൈമാറി. പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച വിക്രം പ്രോസസര്‍, വിക്ഷേപണ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. 2021 ല്‍ തുടങ്ങിയ ഇന്ത്യRead More →

റിലയന്‍സ് ഗുജ്റാത്തിലെ കച്ചില്‍ മെഗാ സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) സിംഗപ്പൂരിന്റെ മൂന്നിരട്ടി വലിപ്പമുള്ള സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നു. ഗുജ്റാത്തിലെ കച്ചില്‍ സ്ഥാപിതമാകുന്ന പാര്‍ക്ക് ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയുടെ 10 ശതമാനത്തോളം നിറവേറ്റും. ആര്‍ഐഎല്ലിന്റെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ സംസാരിക്കവേ കമ്പനി എക്സിക്യുട്ടീവ് ഡയറക്ടര്‍ ആനന്ദ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രീന്‍ ഹൈഡജനും അതിന്റെ ഡെറിവേറ്റീവുകളും വ്യോമയാന ഇന്ധനവുമാണ് ഇവിടെ നിര്‍മ്മിക്കുക.പാര്‍ക്കിന്റെ സ്ഥാപിതശേഷി 10 ജിഗാവാട്ടില്‍ കൂടുമെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്Read More →

സ്വകാര്യ മൂലധനചെലവ് നടപ്പ് സാമ്പത്തികവര്‍ഷ,ത്തില്‍ 21.5 ശതമാനം ഉയരും: ആര്‍ബിഐ

ന്യൂഡല്‍ഹി: സ്വകാര്യ മേഖല മൂലധന നിക്ഷേപം 2026 സാമ്പത്തിക വര്‍ഷത്തില്‍ 21.5 ശതമാനം ഉയരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2.67 ലക്ഷം കോടി സ്വകാര്യ ക്യാപക്‌സാണ് കേന്ദ്രബാങ്ക് നടപ്പ് വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാക്രോ എക്കണോമിക് അടിസ്ഥാനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണിത്. ആഗോള അനിശ്ചിതത്വത്തിനിടയിലും ഇന്ത്യന്‍ കമ്പനികള്‍ മികച്ച ബാലന്‍സ് ഷീറ്റും ക്യാഷ് റിസര്‍വുകളും ലാഭക്ഷമതയും പ്രകടമാക്കിയെന്ന് ആര്‍ബിഐ ഓഗസ്റ്റ് ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടി.  കമ്പനികളുടെ ഫണ്ടിംഗ് സോഴ്‌സുകള്‍ സമ്പന്നമാണ്. അടിസ്ഥാന സൗകര്യങ്ങള്‍,Read More →