കാര്‍ലൈല്‍ ഏവിയേഷനുള്ള കുടിശ്ശികകള്‍ തീര്‍ത്ത് സ്‌പൈസ് ജെറ്റ്, 89.5 മില്യണ്‍ ഡോളര്‍ ആശ്വാസം
ന്യൂഡല്‍ഹി: ആഗോള വിമാന പാട്ടക്കമ്പനിയായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്ണേഴ്സുമായുള്ള 121 മില്യണ്‍ ഡോളറിന്റെ ബാധ്യത, 50 മില്യണ്‍ ഡോളറിന്റെ കമ്പനി ഓഹരികള്‍ നല്‍കി സ്പൈസ്ജെറ്റ് തീര്‍ത്തു. പണക്ഷാമം, നിലത്തിറക്കിയ വിമാനങ്ങള്‍, വിപണി വിഹിതം കുറയല്‍ എന്നീ പ്രതിന്ധികള്‍ തരണം ചെയ്യുന്നതിനിടെയാണ് എയര്‍ലൈനിന്റെ നീക്കം. ലോക്ക്-ഇന്‍ സമയത്തിന് ശേഷം ഓഹരികള്‍ തിരികെ വാങ്ങാന്‍ പ്രമോട്ടര്‍ക്ക് അവകാശമുണ്ടാകും. ഒത്തുതീര്‍പ്പിന്റെ ഭാഗമായി, വിമാന അറ്റകുറ്റപ്പണികള്‍ക്കായി മുമ്പ് അടച്ചിരുന്ന 79.6 മില്യണ്‍ ഡോളറിന്റെ ക്യാഷ് റിസര്‍വുകളിലേക്കുള്ളRead More →





