അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താന്‍ പദ്ധതി

ന്യൂഡല്‍ഹി: അപൂര്‍വ-ഭൗമ കാന്തങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു.  വ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി അറിയിച്ചതാണിത്. ചൈനീസ് ആശ്രയത്വം കുറയ്ക്കാനും ആഗോള വിതരണ ശൃഖലയില്‍ സ്ഥാനമുറപ്പിക്കാനുമുതകുന്നതായിരിക്കും നിര്‍ദ്ദിഷ്ട പദ്ധതി. ഇത് പ്രകാരം കമ്പനികള്‍ക്കുള്ള മൂലധന, പ്രവര്‍ത്തന സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തും. പ്രധാന ഉപകരണങ്ങള്‍ക്ക് താരിഫ് ഇളവ് നല്‍കുക, അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കുക, ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുക,  ഓട്ടോ ഇലക്ട്രോണിക്‌സ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍Read More →

എന്‍എച്ച്എഐ പദ്ധതികള്‍ക്കായി 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍ പുറത്തിറക്കി

ന്യഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ധനസഹായത്തിന് പ്രോത്സാഹനമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ 10,000 കോടിയിലധികം മൂല്യമുള്ള ഇന്‍ഷൂറന്‍സ് ജാമ്യ ബോണ്ടുകള്‍  (ഐഎസ്ബി) പുറത്തിറക്കി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) നല്‍കുന്ന കരാറുകള്‍ക്കായാണ് ഇത്രയും തുകയുടെ ബോണ്ടുകള്‍ പുറപ്പെടുവിച്ചത്. റോഡ്, ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം പന്ത്രണ്ട് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ ഒരുമിച്ച് ഏകദേശം 1600 ഐഎസ്ബികള്‍ ബിഡ് സെക്യൂരിറ്റിയായും 27 ഐഎസ്ബികള്‍ പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റിയായും പുറത്തിറക്കി. 2025 ജൂലൈ വരെRead More →

സ്വര്‍ണ്ണ, വെള്ളി ഇടിഎഫുകള്‍ തിളങ്ങുന്നു

മുംബൈ: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ഓഗസറ്റില്‍ തിളങ്ങി. സ്വര്‍ണ്ണ ഇടിഎഫുകളിലെ നിക്ഷേപം ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയപ്പോള്‍ സില്‍വര്‍ ഇടിഎഫുകള്‍ ജൂണിന് ശേഷമുള്ള മികച്ച  ഇന്‍ഫ്‌ളോ കണ്ടു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി)യാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഗോള്‍ഡ് ഇടിഎഫ് ഓഗസ്റ്റില്‍ ആകര്‍ഷിച്ച നിക്ഷേപം 2190 കോടി രൂപയുടേതാണ്. ജനുവരിയിലെ 3571 കോടി രൂപയാണ് ഇതിന് മുന്‍പുള്ള ഉയര്‍ന്ന നിക്ഷേപം. ആഗോള അനിശ്ചിതത്വംRead More →

നിഫ്റ്റി 500 കമ്പനികളില്‍ 60 ശതമാനവും ദീര്‍ഘകാല ശരാശരിയേക്കാള്‍ ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തിലെന്ന് അനലിസ്റ്റുകള്‍

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി വിപണി തുടര്‍ച്ചയായി മുന്നേറുമ്പോള്‍ അനലിസ്റ്റുകള്‍ ഉയര്‍ന്ന വാല്വേഷനില്‍ ആശങ്കാകുലരാണ്. നിഫ്റ്റി500 കമ്പനികളിലെ 60 ശതമാനവും അടുത്തവര്‍ഷത്തെ വരുമാന പ്രതീക്ഷകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വിലയിലാണുള്ളത്. മൊത്തം സൂചിക വരും വര്‍ഷ വരുമാന പ്രതീക്ഷയുടെ 22 മടങ്ങ് വിലമതിക്കുന്നു. ഇത് ദീര്‍ഘകാല ശരാശരിയായ ഏകദേശം 19.6 മടങ്ങിനേക്കാള്‍ കൂടുതലാണ്. ഇതുവരെ യഥാര്‍ത്ഥ്യമാകാത്ത വരുമാന വളര്‍ച്ച കണക്കിലെടുത്താണ് നിക്ഷേപകര്‍ ഓഹരികള്‍ക്ക് കൂടുതല്‍ വില നല്‍കാന്‍ തയ്യാറാകുന്നത്. വിലകൂടിയ ഓഹരികളില്‍ പതഞ്ജലിRead More →

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച്ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സൗഹൃദ സന്ദേശങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് പുരോഗതി. ചീഫ് ട്രേഡ് നെഗോഷ്യേറ്റര്‍ രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം അടുത്തയാഴ്ച യുഎസ് സന്ദര്‍ശിച്ചേയ്ക്കുമെന്നും വാഷിങ്ടണായിരിക്കും  ചര്‍ച്ചയ്ക്ക് വേദിയാകുകയെന്നും റിപ്പോര്‍ട്ട് പറഞ്ഞു. പ്രധാനമന്ത്രി മോദി യുഎസുമായുള്ള പങ്കാളിത്തത്തെ വിലമതിക്കുന്നുവെന്നുംRead More →