രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ 2029 ഓടെ: റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്
മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയ്ന്‍ മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് 2029 ഓടെ ഓടിത്തുടങ്ങും. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. സൂറത്ത് സ്‌റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച ശേഷമായിരുന്നു പ്രഖ്യാപനം. പല ഭാഗങ്ങളായാണ് അതിവേഗ റെയില്‍വേ കോറിഡോറിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ആദ്യഘട്ടമായ സൂറത്ത് – ബില്‍മോറ പാത 2027 ലും രണ്ടാം ഘട്ടമായ താനെ-അഹമ്മദാബാദ് പാത 2028 ലും മൂന്നാംഘട്ടമായ മുംബൈ-അഹമ്മദാബാദ് പാത 2029 ലും പ്രവര്‍ത്തനക്ഷമമാകും. ബുള്ളറ്റ്Read More →





