2014 ന് ശേഷം ആദ്യമായി ഡോളര്‍ വാങ്ങല്‍ നിര്‍ത്തി ആര്‍ബിഐ

മുംബൈ: കഴിഞ്ഞ ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിദേശ വിനിമയ സ്‌പോട്ട് മാര്‍ക്കറ്റില്‍ യുഎസ് ഡോളര്‍ വാങ്ങിയില്ല. 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് കേന്ദ്രബാങ്ക് ഡോളര്‍ വാങ്ങുന്നത് നിര്‍ത്തിയത്. 2014 ലായിരുന്നു ഇത് അവസാനമായി സംഭവിച്ചത്. മാത്രമല്ല, ജൂലൈയില്‍ 2.54 ബില്യണ്‍ ഡോളര്‍ വില്‍ക്കാനും ആര്‍ബിഐ തയ്യാറായി. വന്‍ തകര്‍ച്ചയില്‍ നിന്നും രൂപയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ഇന്ത്യയുടെ വിദേശ നാണ്യRead More →

ജിഎസ്ടി പരിഷ്‌ക്കരണം തുടരുമെന്ന് പ്രധാനമന്ത്രി

ഗ്രേയ്റ്റര്‍ നോയ്ഡ: നികുതി ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യം വച്ച് ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് അന്തര്‍ദ്ദേശീയ ട്രേഡ് ഷോ 2025 ന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 ലക്ഷം വരെയുള്ള വരുമാനം നികുതി പരിധിയില്‍ നിന്നൊഴിവാക്കിയ കാര്യം മോദി ചൂണ്ടിക്കാട്ടി. കൂടാതെ ജിഎസ്ടി പരിഷ്‌ക്കരണത്തോടെ ഇന്ത്യന്‍ പൗരന്മാരുടെ വാര്‍ഷിക സമ്പാദ്യം 2.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്ക് ഇനിയുംRead More →

ഡിജിറ്റല്‍ പെയ്മന്റുകള്‍ക്ക് ഇരട്ട വെരിഫിക്കേഷന്‍

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അന്തിമ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ‘ഡിജിറ്റല്‍ പെയ്‌മെന്റ് ഇടപാടുകള്‍ക്കുള്ള പ്രാമീകരണ സംവിധാനങ്ങള്‍,2025’ എന്ന തലക്കെട്ടിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതിന് മുന്‍പ് പദ്ധതി പ്രവര്‍ത്തികമാക്കാനുള്ള സജ്ജീകരണങ്ങള്‍ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് സേവന ദാതാക്കളും ഒരുക്കണം. പുതിയ ചട്ടക്കൂടിന് കീഴില്‍, ഓരോ ഡിജിറ്റല്‍ പെയ്‌മെന്റും കുറഞ്ഞത് രണ്ട് വെരിഫിക്കേഷന്‍Read More →

ഇന്ത്യന്‍ വ്യോമസേനയ്ക്കായി  97 തേജസ് എംകെ1എ ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മ്മിക്കാന്‍ എച്ച്എഎല്‍, 62370 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി 97 തേജസ് എകെ 1എ ഫൈറ്റര്‍ വിമാനങ്ങല്‍ നിര്‍മ്മിക്കാനുള്ള 62370 കോടി രൂപയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍)- പ്രതിരോധ മന്ത്രാലയ കരാര്‍ യാഥാര്‍ത്ഥ്യമായി. തദ്ദേശീയമായി രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ ഉത്പന്നങ്ങള്‍ വാങ്ങുക (ഇന്ത്യ-ഐഡിഡിഎം) പദ്ധതിയ്ക്ക് കീഴിലാണ് കരാര്‍. 97 വിമാനങ്ങളില്‍ 68 എണ്ണം ഒറ്റ സീറ്റ് ഫൈറ്റര്‍ വേരിയന്റുകളും 29 എണ്ണം ഇരട്ട സീറ്റ് ട്രെയ്‌നര്‍ വേരിയന്റുകളുമായിരിക്കും. പഴക്കം ചെന്ന മിഗ്-21Read More →

അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്ന് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ് തുടര്‍ന്നു. സെന്‍സെക്‌സ് 555.95 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 81159.68 ലെവലിലും നിഫ്റ്റി 166.05 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 24890.85 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1405 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2586 ഓഹരികള്‍ ഇടിഞ്ഞു. 125 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, ശ്രീരാം ഫിനാന്‍സ്, ടിസിഎസ്,പവര്‍ഗ്രിഡ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ട ഓഹരികള്‍.Read More →