2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി ഉയര്‍ത്തി ഏണസ്റ്റ് & യംഗ് ഇന്ത്യ

ന്യഡല്‍ഹി: 2025-26 സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം 6.7 ശതമാനമായി പരിഷ്‌ക്കരിച്ചിരിക്കയാണ് ഏണസ്റ്റ് & യംഗ് ഇന്ത്യ. നേരത്തെ 6.5 ശതമാനമായിരുന്നു അനുമാനം. ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണങ്ങളുടെ പശ്ചാത്തലത്തിലാണിത്. കൂടാതെ ആര്‍ബിഐയുടെ പണനയ ലഘൂകരണവും ശക്തമായ ആഭ്യന്തര ഡിമാന്റും. ജിഎസ്ടി പരിഷ്‌ക്കാരം കുടുബങ്ങളുടെ ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും അത് ഉപഭോക്തൃ ചെലവ് ഉയര്‍ത്തുകയും ചെയ്യും. ഏണസ്റ്റ് & യംഗ് ഇന്ത്യ പറഞ്ഞു. ആവശ്യകത വര്‍ദ്ധിക്കുന്നത് സാമ്പത്തികRead More →

ഐപിഒ മൂല്യം 15.7 ബില്യണ്‍ ഡോളറായി കുറച്ച് ടാറ്റ ക്യാപിറ്റല്‍

മുംബൈ: ടാറ്റ സണ്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് ധനകാര്യ സേവന കമ്പനി, ടാറ്റ ക്യാപിറ്റല്‍, ഐപിഒയ്ക്ക് ശേഷമുള്ള മൂല്യം 15.7 ബില്യണ്‍ ഡോളറാക്കി കുറച്ചു. നേരത്തെ 16.5 ബില്യണ്‍ മൂല്യനിര്‍ണ്ണയമാണ് നടത്തിയിരുന്നത്. പുതുക്കിയ കണക്ക് 5 ശതമാനം കുറവ് പ്രതിഫലിപ്പിക്കുന്നു. ഇതോടെ ഐപിഒ പ്രൈസ് ബാന്റ് 310-326 രൂപയായി കുറയും. ഇഷ്യുവിന്റെ ആകെ വലിപ്പം 1.75 ബില്യണ്‍ ഡോളര്‍ അഥവാ 15540 കോടി രൂപ. 16400 കോടി രൂപയാണ് നേരത്തെ ലക്ഷ്യമിട്ടത്. ഒക്ടോബര്‍Read More →

ഇന്ത്യയില്‍ ചിപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ക്വാല്‍ക്കോം

ന്യൂഡല്‍ഹി:സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറുകള്‍ക്ക് പേരുകേട്ട സെമികണ്ടക്ടര്‍ കമ്പനി,ക്വാല്‍കോം, ഇന്ത്യയില്‍ ചിപ്പ് പാക്കേജിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റിലെ (OSAT) ഇന്ത്യയുടെ വളരുന്ന ശേഷി പ്രയോജനപ്പെടുത്തുന്നതിനായി ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിതരണക്കാരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ആകാശ് പാല്‍ഖിവാല ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയിലെ പുതിയ ഫാബ്രിക്കേഷന്‍ (ഫാബ്) കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പാല്‍ഖിവാല പറഞ്ഞു. ചിപ്പ്Read More →

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കേന്ദ്രം 6,77,000 കോടി രൂപ കടമെടുക്കും

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിപണിയില്‍ നിന്ന് 6,77,000 കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇതോടെ കേന്ദ്രത്തിന്റെ  മൊത്തം കടമെടുക്കല്‍ 14,72,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബജറ്റ് ലക്ഷ്യമായ 14,82,000 കോടി രൂപയേക്കാള്‍ അല്പം കുറവാണ്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, സര്‍ക്കാര്‍ 7,95,000 കോടി രൂപ വായ്പ നേടിയിട്ടുണ്ട്. സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തുന്നതിനും വര്‍ദ്ധിച്ച ചെലവ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രദ്ധാപൂര്‍വ്വമായ ഇടപെടലാണിതെന്ന് ധനമന്ത്രാലയRead More →

ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി മാറി ഇന്ത്യ

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന്റെ തദ്ദേശീയമായി വികസിപ്പിച്ച  4ജി സാങ്കേതിക വിദ്യ സ്റ്റാക്ക്  ഇന്ത്യയെ ടെലികോം ഉപകരണ നിര്‍മ്മാണ രാജ്യങ്ങളിലേയ്ക്ക് നയിച്ചു.  സ്വന്തമായി ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്ന ഡെന്മാര്‍ക്ക്, സ്വീഡന്‍, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ ഇപ്പോള്‍ ഇന്ത്യയും അംഗമാണ്.കേന്ദ്രമന്ദ്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിഎസ്എന്‍എല്ലിന്റെ 4ജി സാങ്കേതികവിദ്യ സ്റ്റാക്ക് ലോഞ്ച് ചെയ്തത്. ഇത് രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വത്തിലെ നാഴികക്കല്ലാണ്. ഉപഭോക്തൃ, സേവന അധിഷ്ഠിതRead More →