ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മി 11 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മി സെപ്തംബറില്‍ 32.15 ബില്യണ്‍ ഡോളറായി. പതിനൊന്നുമാസത്തെ ഉയര്‍ന്ന സംഖ്യയാണിത്. 32.15 ബില്യണ്‍ ഡോളറില്‍ ചരക്ക് വ്യാപാരകമ്മി പ്രതീക്ഷിച്ചതിലും ഏറെയാണ്. റോയിട്ടേഴ്‌സ് നടത്തിയ പോളില്‍ 25.13 ബില്യണ്‍ ഡോളറാണ്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സെപ്തംബറില്‍ 36.38 ബില്യണ്‍ ഡോളര്‍ ചരക്കാണ് രാജ്യം കയറ്റുമതി ചെയ്തത്. ഓഗസ്റ്റിലിത് 35.10 ബില്യണ്‍ ഡോളറായിരുന്നു. ഇറക്കുമതി അതേസമയം 61.59 ബില്യണ്‍ ഡോളറില്‍ നിന്നും 68.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. യുഎസുമായുള്ള അടുത്തറൗണ്ട് വ്യാപാരRead More →

കരുത്താര്‍ജ്ജിച്ച് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 575.45 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 82605.43 ലെവലിലും നിഫ്റ്റി 178.05 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 25323.55 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2393 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1587 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 152 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ട്രെന്റ്, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ്Read More →

സംസ്ഥാനങ്ങളുടെ മൂലധന വായ്പാ വ്യവസ്ഥകള്‍ മാറ്റി കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ മൂലധന ചെലവ് വായ്പ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. പ്രത്യേക സഹായ പദ്ധതി (SASCI) നിയമങ്ങളാണ് പരിഷ്‌ക്കരിക്കപ്പെട്ടത്..അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപിക്കാന്‍ പലിശ രഹിത വായ്പകള്‍ ഈ പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകും. പുതിയ നിയമപ്രകാരം വ്യവസ്ഥകള്‍ പാലിക്കാതെ തന്നെ സംസ്ഥാനങ്ങള്‍ക്ക് അധിക ഫണ്ടുകള്‍ ലഭ്യമാകും. ഇതിനായി സംസ്ഥാനങ്ങള്‍ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആദ്യം അവര്‍ അവര്‍ സിംഗിള്‍ നോഡല്‍ ഏജന്‍സി (SNA) സിസ്റ്റത്തില്‍ ചേരണം. സംവിധാനം,സ്പ്രാഷ്Read More →

പിഎം ഗതിശക്തി പോര്‍ട്ടല്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തു

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍, കണ്‍സള്‍ട്ടന്റുകള്‍, ഗവേഷകര്‍, പൗരന്മാര്‍ എന്നിവര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ പിഎം ഗതിശക്തി പോര്‍ട്ടലില്‍ ഇപ്പോള്‍ പ്രവേശനം സാധ്യമാകും. അടിസ്ഥാന സൗകര്യ ആസൂത്രണം മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. പിഎം ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാനിന്റെ (എന്‍എംപി) ഭാഗമായി 2021 ഒക്ടോബറിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. ഗതാഗതം, ലോജിസ്റ്റിക്സ്, ഊര്‍ജ്ജം, സാമൂഹിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനം സംയോജിപ്പിക്കുന്നതിനാണിത്. റോഡുകള്‍, റെയില്‍വേകള്‍, വിമാനത്താവളങ്ങള്‍, സ്‌കൂളുകള്‍,Read More →

തൊഴിലാളി ക്ഷേമ നയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ റാങ്കിംഗ് നടത്താന്‍  കേന്ദ്രം

ന്യൂഡല്‍ഹി: തൊഴിലാളി ക്ഷേമ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും റാങ്കിംഗ് നടത്തും. 2026 മുതല്‍ ഇത് പ്രകാരമുള്ള പട്ടിക പ്രസിദ്ധീകരിക്കും. റാങ്കിംഗ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് പോളിസി ഇവാല്വേഷന്‍ ഇന്‍ഡെക്‌സ് അല്ലെങ്കില്‍ എല്‍ഇപിഇഐ സംവിധാനത്തിന്റെ ഭാഗമായിട്ടാണിത്. തൊഴില്‍ നയങ്ങളുടെ ഫലപ്രാപ്തി അടിസ്ഥാനമാക്കിയായിരിക്കും റാങ്കിംഗ്. ജീവനക്കാരുടെ പരാതികള്‍ കുറയ്ക്കുക, അനൗപചാരിക ജോലികള്‍ ഔപചാരികമാക്കുക, സ്ത്രീകളുടെ സാന്നിധ്യം, സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ഡാറ്റRead More →