വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് മടങ്ങുന്നു

മുംബൈ: മാസങ്ങള്‍ നീണ്ട കനത്ത വില്‍പ്പനയ്ക്ക് ശേഷം, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) ഒക്ടോബറില്‍ നിലപാട് മാറ്റി.  ഒക്ടോബര്‍ 7 നും ഒക്ടോബര്‍ 14 നും ഇടയിലുള്ള ഏഴ് വ്യാപാര സെഷനുകളില്‍, എഫ്ഐഐകള്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ 3,000 കോടിയിലധികം നിക്ഷേപിച്ചു.ദീര്‍ഘകാലത്തെ പിന്‍വലിക്കലിന് ശേഷമാണ് ഈ മാറ്റം. 2025 ജൂലൈയില്‍ എഫ്ഐഐകള്‍ 38,214 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ ഓഹരികളാണ് വിറ്റഴിച്ചത്. ഓഗസ്റ്റില്‍ 41,908 കോടി രൂപയും സെപ്റ്റംബറില്‍ 22,761 കോടിRead More →

ആലപ്പുഴയില്‍ സ്ഥാപിതമായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്ക്, കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: മെത്ത നിര്‍മ്മാതാക്കളായ ഡ്യൂറോഫ്‌ലെക്‌സ് ഐപിഒയ്ക്കായി (പ്രാരംഭ പബ്ലിക് ഓഫര്‍) കരട് രേഖകള്‍ സമര്‍പ്പിച്ചു. 183.6 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2.25 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്തുക. ജേക്കബ് ജോസഫ് ജോര്‍ജ്, മാത്യു ചാണ്ടി, മാത്യു ചാണ്ടി, മാത്യു ജോര്‍ജ്ജ്, മാത്യ ആന്റണി ജോസഫ് എന്നിവരും  ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ടും ലൈറ്റ് ഹൗസ് ഇന്ത്യ എംപ്ലോയീസ് ട്രസ്റ്റും ഒഎഫ്എസില്‍ ഓഹരികള്‍ വിറ്റഴിക്കും. ഫ്രഷ് ഇഷ്യുവഴിRead More →

നെസ്ലെ രണ്ടാംപാദ അറ്റാദായത്തില്‍ 24 ശതമാനത്തിന്റെ ഇടിവ്, വില്‍പന ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി

മുംബൈ: പ്രമുഖ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ നെസ്ലെ രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 753.2 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.64 ശതമാനം ഇടിവാണിത്. വരുമാനം അതേസമയം 10.6 ശതമാനം ഉയര്‍ന്ന് 5643.6 കോടി രൂപയായി. ഉത്പാദന ചെലവാണ് അറ്റാദായം കുറച്ചത്. പ്രത്യേകിച്ചും കൊക്കോയുടേയും പാലിന്റേയും വില. ഉത്സവ സീസണ്‍ പ്രമാണിച്ച് പ്രവര്‍ത്തന ചെലവും വര്‍ദ്ധിച്ചു. ആഭ്യന്തര വില്‍പന10.8 ശതമാനം ഉയര്‍ന്ന് 5411 കോടി രൂപയായി. നാലില്‍Read More →

ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ദ്ധനവാണിത്. ആഗോള മൊബൈല്‍ ഫോണ്‍ കയറ്റുമതി ഇടിയുന്ന പ്രവണതയാണ് പൊതുവേ സെപ്തംബറില്‍ ദൃശ്യമാകാറ്. ഉത്സവസീസണിന് മുന്നോടിയായി കമ്പനികള്‍ ശേഖരം ഇതിനകം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരിക്കും. എന്നാല്‍ ഈ വര്‍ഷത്തില്‍ പതിവില്‍ കൂടുതല്‍ കയറ്റുമതി കണ്ടു. അതുകൊണ്ടുതന്നെ  മുന്നേറ്റം ശ്രദ്ധേയമാണ്. ഏപ്രിലിനും സെപ്തംബറിനുമിടയില്‍ ഇന്ത്യ 13.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് നടത്തിയത്. മുന്‍വര്‍ഷത്തിലിത്Read More →

ആക്‌സിസ് ബാങ്ക് രണ്ടാംപാദ അറ്റാദായത്തില്‍ 26 ശതമാനത്തിന്റെ ഇടിവ്

മുംബൈ: പ്രതീക്ഷിച്ചതിലും മോശം രണ്ടാംപാദ ഫലങ്ങളാണ് പ്രമുഖ സ്വകാര്യ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. 5090 കോടി രൂപയാണ് അറ്റാദായം. കിട്ടാകടത്തിനായുള്ള പ്രൊവിഷനിംഗ് വര്‍ദ്ധിച്ചതിനാല്‍ അറ്റാദായം പ്രതീക്ഷിച്ചതിലും താഴെയായി. നേരത്തെ അനലിസ്റ്റുകള്‍ 5911 കോടി രൂപ അറ്റാദായം പ്രവചിച്ചിരുന്നു. വരുമാനം 1 ശതമാനം ഉയര്‍ന്ന് 37595 കോടി രൂപ.നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 1.46 ശതമാനവും 0.44 ശതമാനവുമാണ്. മുന്‍പാദത്തില്‍ ഇത് യഥാക്രമം 1.57 ശതമാനവുംRead More →