ദീപാവലിക്ക് കിയ കാരൻസ് ക്ലാവിസിൽ ലക്ഷങ്ങളുടെ കിഴിവ്

2025 ദീപാവലിക്ക് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ കാരൻസ് ക്ലാവിസിൽ വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മൂന്ന് നിര എംപിവി 1.42 ലക്ഷം വരെ കിഴിവോടെ ലഭ്യമാണ്. നിങ്ങൾ 6 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ തിരയുകയാണെങ്കിലും, ഈ ദീപാവലിക്ക് കാരൻസ് ക്ലാവിസ് കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിയിരിക്കുന്നു. ഈ കാറിൽ ലഭ്യമായ കിഴിവുകളുടെ വിശദാംശങ്ങൾ അറിയാം. എട്ട് വേരിയന്‍റുകൾകിയ കാരെൻസ് ക്ലാവിസ് HTE, HTE (O),Read More →

പുതിയ വെന്യു നവംബർ നാലിന്

നവംബര്‍ നാലിന് പുറത്തിറങ്ങാനിരിക്കെ ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്. ദക്ഷിണകൊറിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ വെന്യുവിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെ വ്യക്തമായ സൂചകള്‍ നല്‍കുന്നു. ഹ്യുണ്ടേയ്‌യുടെ തന്നെ ക്രേറ്റ, ട്യൂസോണ്‍, അയോണിക് 9 തുടങ്ങി മോഡലുകളുടെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വെന്യുവിന്റെ വരവ്. 2019 മെയ് മാസത്തില്‍ അവതരിപ്പിച്ച വെന്യുവിന്റെ ഫസ്റ്റ് ജനറേഷന്‍ അപ്‌ഡേറ്റാണ് പുറത്തിറങ്ങാനിരിക്കുന്നത്. പുതിയ വെന്യുവിന് മുന്നില്‍ സ്പ്ലിറ്റ് ഹെഡ്‌ലാംപാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ മുകള്‍ഭാഗത്തിന്Read More →

ബിഎസ്എൻഎലിന്റെ ദീപാവലി ബൊണാൻസ

ദീപാവലി പ്രമാണിച്ച് പുതിയ ബിഎസ്എൻഎൽ കണക‍്ഷൻ എടുക്കുന്നവർക്ക് വെറും ഒരു രൂപ ചെലവിൽ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, സൗജന്യം സിം എന്നിവയാണ് ഒരു മാസത്തേക്ക് ലഭിക്കുക. നവംബർ 15 വരെ ഇത്തരത്തിൽ സിം എടുക്കാം. താൽപര്യമുള്ളവർ ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിൽ പോയി ദീപാവലി ബൊണാൻസ പ്ലാൻ ആവശ്യപ്പെടണം. കെവൈസി നടപടിക്രമത്തിനു ശേഷംRead More →

പുതിയ കപ്പൽശാല നിർമിക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ കപ്പൽ നിർമാണ– അറ്റകുറ്റപ്പണി ശാല (ഷിപ്‌യാഡ്) നിർമിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചേർന്ന തുറമുഖ, റവന്യു, ഫിഷറീസ് മന്ത്രിമാരുടെ സംയുക്ത യോഗം ഭൂമി കണ്ടെത്താനാകുമോ എന്നു പരിശോധിക്കാൻ കേരള മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തി. ‘കടലിന് അഭിമുഖമായി ഒരു കിലോ മീറ്റർ ദൂരത്തിൽ 2500– 3000 ഏക്കർ വിസ്തൃതിയിൽ ഭൂമി കണ്ടെത്താനാണു നിർദേശം. കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും അനുയോജ്യ സ്ഥലം കണ്ടെത്തിയാൽ ധനസഹായം അനുവദിക്കാമെന്നുRead More →

മികച്ച പ്രകടനം നടത്തി നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 862.23 പോയിന്റ് അഥവാ 1.04 ശതമാനം ഉയര്‍ന്ന് 83467.66 ലെവലിലും നിഫ്റ്റി 261.75 പോയിന്റ് അഥവാ 1.03 ശതമാനം ഉയര്‍ന്ന് 25585.30 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2240 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1756 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 138 ഓഹരി വിലകളില്‍ മാറ്റമില്ല. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്ലെ ഇന്ത്യ,ടൈറ്റന്‍, ആര്‍ബിഎല്‍ എന്നീ ഓഹരികളാണ്Read More →