തെലങ്കാനയില്‍ എയര്‍പോഡ് നിര്‍മ്മാണം വിപുലീകരിക്കാന്‍ ഫോക്സ്‌കോണ്‍, 4800 കോടി രൂപ നിക്ഷേപിക്കും

ഹൈദരാബാദ്: ഫോക്സ്‌കോണ്‍ അനുബന്ധ സ്ഥപാനമായ ഫോക്സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്നോളജി (എഫ്ഐടി) തെലങ്കാനയിലെ തങ്ങളുടെ ആപ്പിള്‍ എയര്‍പോഡ് നിര്‍മ്മാണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു. നിലവിലെ പ്രതിമാസ ഉത്പാദന ശേഷിയായ 10,0000 യൂണിറ്റുകള്‍ 200,000 യൂണിറ്റുകളാക്കാനാണ് ശ്രമം. പുതിയ മോഡലുകളെ ഉള്‍ക്കൊള്ളുന്നതിനും ആഗോള ആവശ്യം നിറവേറ്റുന്നതിനുമായി ഉത്പാദന ലൈനുകള്‍ നവീകരിക്കും. ചൈനയിലെ സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോള വിതരണ ശൃംഖല വൈവിധ്യവത്ക്കരിക്കാനുമുള്ള വിശാല തന്ത്രത്തിന്റെ ഭാഗമാണ് പുതിയ വികസനം. പ്രഖ്യാപിച്ച നിക്ഷേപത്തില്‍ 3,000 കോടിRead More →

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഒക്ടോബര്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ 4.496 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 702.28 ബില്യണ്‍ ഡോളറായി. സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യമുയര്‍ന്നതാണ് മൊത്തം ശേഖരത്തില്‍ പ്രതിഫലിച്ചത്.മുന്‍ ആഴ്ചയില്‍ ഫോറെക്സ് റിസര്‍വ് 2.176 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 697.784 ബില്യണ്‍ ഡോളറായിരുന്നു. അവലോകന മാസത്തില്‍ വിദേശ നാണ്യ ആസ്തികള്‍ 1.62 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 570.411 ബില്യണ്‍ ഡോളറാണ്. ശേഖരത്തിലെ പ്രധാന ഭാഗമായ വിദേശRead More →

‘തീരുവകള്‍ക്ക് ഇന്ത്യയെ തടയാനാകില്ല’: വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഐഎംഎഫ്

മുംബൈ: വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്നും രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) 6.6 ശതമാനം ഉയരുമെന്നും അന്തര്‍ദ്ദേശീയ നാണയ നിധി (ഐഎംഎഫ്). പുതിയ അനുമാന പ്രകാരം പ്രകടനത്തില്‍ ഇന്ത്യ, ചൈനയെ മറികടക്കും. 4.8 ശതമാനം വളര്‍ച്ചയാകും ചൈനയുടേത്. ആഭ്യന്തര ഉപഭോഗം, ഉത്പാദനത്തിലെ പുനരുജ്ജീവനം, സേവന മേഖലയുടെ വികാസം എന്നിവയാണ് കരുത്താകുക. തീരുവയുടെ ആഘാതം നിലനില്‍ക്കുന്നുണ്ടെന്ന കാര്യം ഫണ്ട് സ്ഥിരീകരിച്ചു. പക്ഷേ അത് കനത്ത ആഘാതമേല്‍പ്പിക്കില്ല.ഇന്ത്യയുടെ ആദ്യപാദRead More →

എലി ലില്ലിയുടെ ടിര്‍സെപറ്റൈഡ് വിതരണം ചെയ്യാന്‍ സിപ്ല

മുംബൈ: സിപ്ല ലിമിറ്റഡ്, എലി ലില്ലി ആന്‍ഡ് കമ്പനി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായി ടിര്‍സെപറ്റൈഡ് വിതരണ, പ്രമോഷന്‍ കരാറില്‍ ഏര്‍പ്പെട്ടു. യുര്‍പീക്ക് എന്ന പുതിയ ബ്രാന്‍ഡ് നാമത്തിലാണ് സിപ്ല മരുന്ന് വിപണനം ചെയ്യുക.അതേസമയം മൗഞ്ചാരോ എന്ന പേരില്‍ മരുന്ന് വില്‍ക്കുന്നത് ലില്ലി തുടരും. കരാര്‍ പ്രകാരം, മൗഞ്ചാരോയുടെ അതേ വിലയിലാകും യുര്‍പീക്കിനും..ടയര്‍-1 നഗരങ്ങള്‍ക്കപ്പുറത്തേക്ക് എത്തിച്ചേരാനും സെമി-അര്‍ബന്‍, ഗ്രാമീണ വിപണികളെ ലക്ഷ്യം വയ്ക്കാനുമാണ് സിപ്ലയുടെ ശ്രമം. ടിര്‍സെപറ്റൈഡ്, ടൈപ്പ് 2 പ്രമേഹംRead More →

ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വാങ്ങാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കനുമതിയില്ല

മുംബൈ: ഐപിഒയ്ക്ക് (പ്രാരംഭ പബ്ലിക് ഓഫറിംഗ്) മുന്നോടിയായി ഓഹരി വാങ്ങുന്നതില്‍ നിന്നും മ്യൂച്വല്‍ ഫണ്ടുകളെ വിലക്കി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ആങ്കര്‍ നിക്ഷേപകര്‍ക്കുളള സെഷനിലും ഐപിഒ സെഷനിലും പങ്കെടുക്കാന്‍ മാത്രമേ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുവാദമുള്ളൂ. ഇക്കാര്യം സെബി, അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി)യെ അറിയിച്ചു. ഐപിഒ വൈകുന്ന പക്ഷം ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പക്കലെത്തുമെന്ന് റെഗുലേറ്റര്‍ പറഞ്ഞു.Read More →