ഇന്ത്യൻ വിപണിയിലേക്ക് വിദേശനിക്ഷേപകരുടെ ശക്തമായ തിരിച്ചുവരവ്; ഈ മാസം ഒഴുകിയെത്തിയത് 23,544 കോടി രൂപ
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) ശക്തമായ തിരിച്ചുവരവ്. ഓഗസ്റ്റില്‍ ഇതുവരെ എഫ്പിഐകള് ഇന്ത്യന്‍ ഓഹരികളില്‍ 23,544 കോടി രൂപ നിക്ഷേപിച്ചു. മെച്ചപ്പെട്ട ത്രൈമാസ ഫലങ്ങള്‍, രൂപയുടെ സ്ഥിരത, വിപണിയിലെ വളര്‍ച്ചാ സാധ്യതകള്‍ എന്നിവയാണ് വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. ജൂലൈയില്‍ 20,200 കോടി നിക്ഷേപിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റിലെ ഈ ശക്തമായ ഒഴുക്ക്. തുടര്‍ച്ചയായി നാല് മാസത്തോളം നടന്ന കനത്ത വിറ്റൊഴിക്കലിന് ശേഷമാണ് എഫ്പിഐകളുടെ ഈRead More →





