ടിവിഎസ് പിന്തുടർച്ചാവകാശം: ആസ്തി ഉടമസ്ഥതയെച്ചൊല്ലി വേണു ശ്രീനിവാസനും മല്ലികയും തമ്മിൽ അഭിപ്രായവ്യത്യാസം
മുംബൈ: ടി.വി.എസ് മോട്ടോർ ചെയർമാൻ വേണു ശ്രീനിവാസന്റെയും വ്യവസായി മല്ലിക ശ്രീനിവാസന്റെയും കുടുംബത്തിൽ കുടുംബ സ്വത്ത് വിഭജനത്തിൽ തർക്കമെന്ന് റിപ്പോർട്ട്. മക്കളായ ലക്ഷ്മി വേണു, സുദർശൻ വേണു എന്നിവർക്കിടയിലാണ് തർക്കം ഉടലെടുത്തിരിക്കുന്നത്. ഏകദേശം 18 മാസമായി ഈ തർക്കം തുടരുകയാണ്. ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. വേണുവും സുദർശനും ഒരുഭാഗത്തും, മല്ലികയും ലക്ഷ്മിയും ആസ്തി വിഭജനത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് മറുഭാഗത്തും നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. ഡൈ-കാസ്റ്റിങ്Read More →





