ഷിവാസ് റീഗലിന്റെ ഇന്ത്യയിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്

ലക്ഷ്വറി ബ്രാന്‍ഡുകളില്‍ പ്രമുഖമായ പെര്‍നോഡ് റിച്ചാര്‍ഡ്സിന്‍റെ ഷിവാസ് റീഗലിലും അബസല്യൂട്ട് വോഡ്ഗയ്ക്കും ഇന്ത്യയിലെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബ്ലൂംബെര്‍ഗ് ക്വിന്‍റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തെ കണക്കുകളിലാണ് ഷിവാസിന്‍റെ വളര്‍ച്ചയിലെ ഇടിവ് വ്യക്തമാകുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ അടങ്ങിയ ആദ്യ ക്വാര്‍ട്ടറില്‍ 23 ശതമാനമായിരുന്നു ഇന്ത്യയിലെ വളര്‍ച്ച. എന്നാല്‍ ശേഷമുള്ള മൂന്ന് മാസങ്ങളില്‍ വലിയ ഇടിവാണ്Read More →

പ്രഥമ 5ജി വില്ലേജ് സ്ഥാപിക്കാന്‍ ഐടിഐ ലിമിറ്റഡ് ഐഇഎസ്എയുമായി ധാരണയിലെത്തി

കൊച്ചി: ആദ്യ 5ജി വില്ലേജ് സ്ഥാപിക്കുന്നതിനും സ്മാര്‍ട് ഇലക്ട്രോണിക്‌സ്, ടെലിക്കോം ഉപകരണങ്ങളുടെ രൂപകല്‍പ്പനയും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി പൊതുമേഖലാ ടെലിക്കോം ഉപകരണ നിര്‍മാണ കമ്പനിയായ ഐടിഐ ലിമിറ്റഡും ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്റ് സെമികണ്ടക്ടര്‍ അസോസിയേഷനും (ഐഇഎസ്എ) ധാരണാ പത്രം ഒപ്പുവച്ചു. സ്മാര്‍ട് സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന മികച്ച ഇലക്ട്രോണിക്‌സ് ഉല്‍പ്പാദന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കരാര്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു മുന്‍തൂക്കം നല്‍കും. രാജ്യത്തിനാവശ്യമായ 5ജി ഉപകരണങ്ങളുടേയും അനുബന്ധRead More →

വെബ്‌സൈറ്റ് ട്രാഫിക് വളര്‍ച്ചാനിരക്കില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഒന്നാമത്

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ 189 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്‌സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെ മൂന്ന് ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നാണ് കല്യാണ്‍. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെബ്‌സൈറ്റ് ട്രാഫിക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ ശരാശരി 189 ശതമാനം വളര്‍ച്ച നേടിയ കല്യാണ്‍ ജൂവലേഴ്‌സ് ഡിജിറ്റല്‍ സാന്നിദ്ധ്യം ശക്തമാക്കി. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ശരാശരി 702,791 വെബ്‌സൈറ്റ്Read More →

ഭാരതീയ വിദ്യാസംസ്ഥാപനപീഠത്തിൻറെ നേതൃത്വത്തിൽ നാദാപുരംറോഡിൽ യോഗ ട്രൈനിംഗ്  ആരംഭിക്കുന്നു

വടകര :കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ നിയന്ത്രണത്തിൽ  6 മാസക്കാലം നീണ്ടുനിൽക്കുന്ന യോഗാട്രെയിനിംഗിൻറെ   പുതിയ ബാച്ച്  നാദാപുരം റോഡിൽ ഒക്ടോബർ 15 മുതൽ ആരംഭിക്കുന്നു . കണ്ണൂർ കോഴിക്കോട് ജില്ലകൾക്കൊപ്പം മാഹിയിലുള്ളവർക്കുംപ്രവേശനത്തിൽ  മുൻഗണന  , എല്ലാഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും നടക്കുന്ന യോഗ ട്രൈനിംഗിൽ എസ് എസ് എൽ സി പാസ്സയാവർക്കു മാത്രമായിരിക്കും പ്രവേശനം . നാദാപുരം റോഡ്‌ റയിൽവേസ്റേഷന് സമീപം കോട്ടായിRead More →

കൊച്ചിന്‍ ഷിപ്യാര്‍ഡിന് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം

കൊച്ചി- ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018-19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ പുരസ്‌ക്കാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായില്‍ ഏറ്റുവാങ്ങി. രണ്ടാം തവണയാണ് ഈ പുരസ്‌ക്കാരം കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ളRead More →