200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ

ദില്ലി: രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ ജീവനക്കാരെ പിരിച്ചുവിടുന്നു.ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ. റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ ടെക്‌നോളജീസ് വ്യക്തമാക്കിയിട്ടുണ്ട്. ഊബറിന് ആഗോള തലത്തിൽ ആകെ 32,700 ജീവനക്കാരാണുള്ളത്. തൊഴിലാളികളിൽ 1%ൽ താഴെയെ പിരിച്ചുവിടൽ ബാധിക്കുകയുള്ളൂ. കമ്പനി ഈ വർഷം ആദ്യം അതിന്റെ ചരക്ക് സേവന വിഭാഗത്തിലെ 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.2020-ന്റെ മധ്യത്തിൽ അതായത് കോവിഡ് പടരുന്ന ആദ്യ ഘട്ടത്തിൽ ഊബർRead More →

ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്

ന്യൂഡൽഹി: ഡയറക്ടർ ബോർഡിൽ നിന്നും രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നിക്ഷേപകരോട് ബൈജൂസ്. മൂന്ന് നിക്ഷേപകരോടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്റ്റാർട്ട് അപ് സംരഭമായ ബൈജുസിന്റെ അഭ്യർഥന. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്. പീക്ക് എക്സ്.വി പാർട്ണർ, പ്രോസുസ്, ചാൻ സൂക്കർബർഗ് എന്നിവരാണ് ബൈജൂസിൽ നിന്നും കാരണം പറയാതെ ബോർഡിൽ നിന്നും പുറത്തു പോയത്. 22 ബില്യൺ ഡോളർ മൂല്യമുള്ള ബൈജൂസിന് ഇത് കനത്ത തിരിച്ചടിയാണ് നൽകിയത്. ജൂൺ 22നാണ് ഇവർRead More →

ബൈജൂസ് ഓഡിറ്റര്‍ ഡെലോയിറ്റ് രാജിവച്ചു, ബിഡിഒ പുതിയ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍

ന്യൂഡല്‍ഹി: ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു പുറകെ ബൈജൂസിന്റെ ഓഡിറ്റര്‍ കമ്പനി ഡെലോയിറ്റ് രാജിവച്ചു. പകരം,ബിഡിഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്സ്) സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. മള്‍ട്ടി-നാഷണല്‍ ഉപഭോക്താക്കളുമായി പ്രവര്‍ത്തിക്കുന്ന ബിഡിഒയുടെ വിപുലമായ അനുഭവം തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ബൈജൂസ് പ്രസ്താവനയില്‍ അറിയിച്ചു. പ്രത്യേകിച്ചും ഒന്നിലധികം ആഗോള ഏറ്റെടുക്കലുകള്‍ കണക്കിലെടുക്കുമ്പോള്‍. ഹോള്‍ഡിംഗ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ മെറ്റീരിയല്‍ അനുബന്ധ സ്ഥാപനങ്ങളായ ആകാശ് എഡ്യൂക്കേഷന്‍ സര്‍വീസസ് ലിമിറ്റഡ്, മൊത്തത്തിലുള്ള ഗ്രൂപ്പ് ഏകീകൃതRead More →

അപ്ലൈഡ് മെറ്റീരിയല്‍സ് ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അപ്ലൈഡ് മെറ്റീരിയല്‍സ് പ്രസിഡന്റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. ബെഗളൂരുവില്‍ 400 മില്യണ്‍ ഡോളര്‍ സഹകരണ എഞ്ചിനീയറിംഗ് സെന്ററാണ് കമ്പനി സ്ഥാപിക്കുക. പ്രവര്‍ത്തനത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സെന്റര്‍ 2 ബില്യണ്‍ ഡോളറിലധികം ആസൂത്രണ നിക്ഷേപങ്ങളെ പിന്തുണയ്ക്കും. 5 പുതിയ നൂതന എഞ്ചിനീയറിംഗ് ജോലികളും 2500 തൊഴിലവസരങ്ങള്‍ വേറെയും സെന്റര്‍Read More →

മണപ്പുറം ഫിനാന്‍സ് എംഡിയായി വി പി നന്ദകുമാറിന് പുനര്‍നിയമനം

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായി വി പി നന്ദകുമാറിനെ വീണ്ടും നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2029 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷത്തേക്കാണ് പുനര്‍നിയമനം. കമ്പനിയുടെ വാര്‍ഷിക പൊതുയോഗം  അംഗീകരിച്ചതിനു ശേഷമാകും ഈ നിയമനം.Read More →