വിപണി പങ്കാളികളുടെ സൈബര്‍ സുരക്ഷ;പുതിയ മാര്ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സെബി

ന്യൂഡെല് ഹി: സൈബര് സുരക്ഷയും സൈബര് പുനരുജ്ജീവനവും വര് ദ്ധിപ്പിക്കുന്നതിനായി മാര് ക്കറ്റ് റെഗുലേറ്റര് സെബി പുതിയ മാര് ഗനിര് ദ്ദേശങ്ങള് പുറത്തിറക്കി. പുതിയ ചട്ടക്കൂട് ഉടനടി പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം,മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ (എംഐഐ) – സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ഡിപ്പോസിറ്ററികള്‍ – ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സമഗ്രമായ സൈബര്‍ ഓഡിറ്റ് നടത്തണം. അനുസരണ പ്രഖ്യാപനം എംഐഐകളുടെ എംഡികളും സിഇഒകളും നടത്തേണ്ടതുണ്ട്.Read More →

സോഫ്റ്റ്ബാങ്ക് ഓഹരികള്‍ വില്‍ക്കുന്നു, ഇടിവ് നേരിട്ട് സൊമാറ്റോ ഓഹരി

മുംബൈ: ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സൊമാറ്റോയുടെ ഓഹരികള്‍ വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 3 ശതമാനം താഴ്ന്ന് 91 രൂപയിലായിരുന്നു ക്ലോസിംഗ്. ജാപ്പനീസ് മള്‍ട്ടിനാഷണല്‍ നിക്ഷേപകനായ സോഫ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള ആദ്യകാല നിക്ഷേപകര്‍ സൊമാറ്റോയിലെ ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതാണ് ഓഹരിയുടെ പ്രകടനത്തെ ബാധിച്ചത്. ബ്ലിങ്കിറ്റ് ഇടപാടിന് ശേഷമുള്ള ലോക്ക് ഇന് പിരീഡ് അവസാനിക്കുന്നതോടെയാണ് സോഫ്റ്റ്ബാങ്ക് ഓഹരികള്‍ വില്‍ക്കുക. സൈക്കായ ക്യാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍ എന്നിവയുള്‍പ്പെടെ മറ്റ് നിക്ഷേപകര്‍ക്കുള്ള ലോക്ക്-ഇന്‍ കാലാവധിയും ഈRead More →

ടാറ്റ കെമിക്കല്‍സിന്റെ 2% ഓഹരികള്‍ കൂടി ഏറ്റെടുത്ത് എല്‍ഐസി ഇന്ത്യ

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ടാറ്റ കെമിക്കല്‍സിന്റെ 2% ഓഹരികള്‍ കൂടി ഏറ്റെടുത്തു. ഇതോടെ മൊത്തം ഹോള്‍ഡിംഗ് 9.177% ആയി. ശരാശരി വിലയില്‍ 999.35 രൂപ നിരക്കില്‍ 2,33,78,890 ഓഹരികളാണിത്. നിക്ഷേപ ആവശ്യങ്ങള്‍ക്കാണ് ഏറ്റെടുക്കല്‍. 1939 ല്‍ സ്ഥാപിതമായ ടാറ്റ കെമിക്കല്‍സ്,ബേസിക് കെമിസ്ട്രി, സ്‌പെഷ്യാലിറ്റി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. വിപണി മൂലധനം 25,768.60 കോടി രൂപ. ടാറ്റ കെമിക്കല്‍സിന്റെതിന് പുറമെ ജിയോ ഫിനാന്‍ഷ്യല്‍Read More →

മോണോ ഫാര്‍മകെയര്‍ ഐപിഒ ഓഗസ്റ്റ് 28 ന്

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ വിതരണക്കാരായ മോണോ ഫാര്‍മകെയറിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) തിങ്കളാഴ്ച (ഓഗസ്റ്റ് 28 ) ആരംഭിക്കും. ഓഗസ്റ്റ് 30 വരെ നീളുന്ന ഐപിഒ വഴി 14.84 കോടി രൂപ സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്. 26-28 രൂപയാണ് ഇഷ്യുവില. 4000 ഓഹരികളുടെ ഒരു ലോട്ടിനായി അപേക്ഷിച്ച് തുടങ്ങാം. 53 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ. കമ്പനിയുടെ 81.03 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത് പ്രൊമോട്ടര്‍മാരായ പാനിലം ലഖതാരിയയും സുപാല്‍Read More →

എന്‍ബിഎഫ്‌സികള്‍ ബാങ്ക് ഇതര ധനസഹായം തേടണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി:നോണ്‍-ബാങ്ക് ഫിനാന്‍ഷ്യല്‍ കമ്പനികള്‍(എന്‍ബിഎഫ്സികള്‍) ബാങ്ക് ഇതര വായ്പകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).എന്‍ബിഎഫ്സികളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും സിഇഒമാരുമായി നടന്ന യോഗത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷിതമല്ലാത്ത റീട്ടെയില്‍ വായ്പകളില്‍ ഗവര്‍ണര്‍ ആശങ്ക രേഖപ്പെടുത്തി. എന്‍ബിഎഫ്സികള്‍ മെച്ചപ്പെട്ട ധനകാര്യ ആരോഗ്യവും പ്രവര്‍ത്തനപരമായ പുനരുജ്ജീവനവും നിലനിര്‍ത്തുന്നു. അതേസമയം ഭരണ മാനദണ്ഡങ്ങള്‍ പാലിക്കുകയും റിസ്‌ക് മാനേജ്‌മെന്റ്, ആന്തരിക ഓഡിറ്റുകള്‍ എന്നിവ നടത്തുകയും വേണം. ബാങ്ക് വായ്പകളുടെRead More →