റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം
തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ റെറ) ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം. പരസ്യത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ റെറ റജിസ്‌ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണുന്ന വിധത്തിൽ വേണം ക്യുആർ കോഡ് നൽകാൻ. പത്രങ്ങൾ, ടിവി ചാനലുകൾ, ബ്രോഷറുകൾ, പ്രോജക്റ്റ് സൈറ്റിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡവലപ്പർമാരുടെ വെബ്‌സൈറ്റ്, ഓഫിസ് തുടങ്ങിRead More →





