മഴക്കെടുതി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് അവധി

ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എൽപിഎസ്, വെള്ളായണി ഗവ. എംഎൻ എൽപിഎസ് എന്നീ സ്കൂളുകൾക്കാണ് അവധി. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്‌കൂളുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചുRead More →

മുംബൈ:  റിലയൻസ് ബ്രാൻഡ്‌സ് യുകെ ആസ്ഥാനമായുള്ള സൂപ്പർഡ്രൈ -യുമായി ഒരു സംയുക്ത സംരംഭത്തിനായുള്ള കരാറിൽ ഒപ്പുവച്ചു. റിലയൻസ് ബ്രാൻഡ്‌സിന്റെ  ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രാൻഡ്‌സ് യുകെ-യിലൂടെയാണ് സൂപ്പർഡ്രൈയുമായുള്ള സംയുക്ത സംരംഭത്തിനുള്ള കരാർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് പ്രദേശങ്ങളിൽ സൂപ്പർഡ്രൈയുടെ ബൗദ്ധിക സ്വത്തവകാശം സംയുക്ത സംരംഭമായ സ്ഥാപനം ഏറ്റെടുക്കും. റിലയൻസ് ബ്രാൻഡ്‌സ് യുകെ, സൂപ്പർഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികൾ ഈ സംരംഭത്തിൽ ഉണ്ടായിരിക്കും. റിലയൻസ് ബ്രാൻഡ്‌സ് വാങ്ങുന്ന ഓഹരികളുടെ വില  കണക്കാക്കുന്നത് ഏകദേശം Read More →

ഇന്ത്യയിൽ ഡീസൽ വില ലിറ്ററിന് 20 രൂപ കൂട്ടി സ്വകാര്യ കമ്പനി

ഡീസൽ വിലയിൽ വൻ വർധന വരുത്തി എണ്ണ കമ്പനിയായ ഷെൽ ഇന്ത്യ. ഡീസൽ വില ലിറ്ററിന് 20 രൂപയാണ് കൂട്ടിയത്. ഒരാഴ്ചക്കിടയിലാണ് ഇത്രയും വർധന ഡീസൽ വിലയിൽ വരുത്തിയിരിക്കുന്നത്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ കഴിഞ്ഞ 18 മാസമായി എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച അഞ്ച് ദിവസത്തിലും നാല് രൂപ വെച്ച് ഡീസലിന് കമ്പനി വർധിപ്പിച്ചിരുന്നു. ഇതോടെ മുംബൈയിലും ചെന്നൈയിലും ഷെല്ലിന്റെ പമ്പുകളിൽ ഡീസൽ വില 130 രൂപയിലേക്ക് അടുത്തിരുന്നു.Read More →

കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായ് അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന ഉദ്ഘാടനം ചെയ്തു

ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദുബായ് അല്‍ ബാര്‍ഷയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാനയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പത്തൊന്‍പതാമത്തെ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ദുബായിലെ ആഘോഷത്തില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് രശ്മിക മന്ദാന പറഞ്ഞു. ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചRead More →

ഓൺലൈൻ വാതുവെപ്പ്; രൺബീർ കപൂറിന് ഇ ഡി നോട്ടീസ് ; നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

ബോളിവുഡ‍് ന‌ടൻ രൺബീർ കപൂറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. ഒക്ടോബർ ആറ്, വെള്ളിയാഴ്ചയ്ക്ക് മുൻപായി ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈനിന്റെ വാതുവെപ്പ് കേസിൽ രൺബീറിനെ കൂടാതെ നിരവധി ബോളിവുഡ് താരങ്ങളും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും വിജയാഘോഷത്തിലും താരം പങ്കെടുത്തതും ഇ ഡി അന്വേഷിക്കുന്നുണ്ട്. 112Read More →