യാഥാര്‍ഥ്യമാക്കിയത് ഏറെ വെല്ലുവിളി നിറഞ്ഞ പദ്ധതി -കരണ്‍ അദാനി

തിരുവനന്തപുരം: വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാക്കിയത് ഏറെ വെല്ലുവിളി നിറഞ്ഞ പദ്ധതിയെന്ന് അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് സി.ഇ.ഒയും വിഴിഞ്ഞം അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനുമായ കരണ്‍ അദാനി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന്‍റെ സ്വീകരണത്തിന് ശേഷമുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് വലിയ വരുമാനമുണ്ടാക്കിത്തരും. കേരളം ആഗ്രഹിക്കുന്നത് നൽകാൻ ശ്രമിക്കും. സ്വപ്നം യാഥാർഥ്യമായ നിമിഷമാണിത്. സ്വപ്‌നസാക്ഷാത്കാരത്തിന് ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായും കരണ്‍Read More →

സാവിത്രി ജിൻഡാൽ;18.7 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പരിശോധിച്ചാൽ അതിൽ പുരുഷന്മാർക്കൊപ്പം മുൻനിരയിൽ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്. ഫോബ്സ് അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലിനാണ്. ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിറ്റലിനെ മറികടന്ന് രാജ്യത്തെ ഏഴാമത്തെ സമ്പന്നയാണ് സാവിത്രി ജിൻഡാൽ . സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ കഴിഞ്ഞവർഷത്തെക്കാൾ 4.8 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്. ഇതോടെRead More →

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് നിയന്ത്രിക്കാൻ നിയമനിർമാണവുമായി ഓസ്‌ട്രേലിയ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സ്റ്റുഡന്റ് ട്രാൻസ്ഫറിന് നൽകുന്ന ഏജന്റ് കമ്മീഷന് നിരോധനം അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഒട്ടേറെയുള്ള രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ സുതാര്യവും സുരക്ഷിതവും ആക്കാനുള്ള നിർണായക നടപടികൾ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. വിദ്യാഭ്യാസ രംഗത്ത് ഏജന്റുമാരുടെ അതിപ്രസരം കുറയ്ക്കാനും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഓൺഷോർ സ്വിച്ചിംഗ് (നിശ്ചിത കോഴ്‌സിന് ഒരു കോളേജിൽ പ്രവേശനം നേടി രാജ്യത്ത് എത്തിയതിന് ശേഷം മറ്റ് കോളേജിൽ/കോഴ്‌സിൽ ചേരുന്ന സ്ഥിതി) നിയന്ത്രിക്കാനുമുള്ള പുതിയ നടപടിക്രമങ്ങൾ, വിദ്യാഭ്യാസ മന്ത്രിRead More →

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിനിടെ എണ്ണവില കുതിച്ചുയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡി​ന്റെ വില 5.7 ശതമാനം ഉയർന്ന് 90.89 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.9 ശതമാനം ഉയർന്ന് 87.69ലും വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിലിന് ശേഷം ഒരു ദിവസം എണ്ണവില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്. വടക്കൻ ഗസ്സയിൽ നിന്നും 11 ലക്ഷം ആളുകളോട് മാറിതാമസിക്കാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.Read More →

കൊച്ചി: സ്വർണ വിലയിൽ വൻ വർധന. പവന്റെ വിലയിൽ 1120 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 44,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഇത് 43,200 രൂപയായിരുന്നു. സ്വർണവില ഗ്രാമിന് ഒറ്റയടിക്ക് 140 രൂപ വർധിക്കുന്നത് ഇതാദ്യമായാണെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ മാധ്യമത്തോട് പറഞ്ഞു. ഇതിന് മുമ്പ് ഒരു ദിവസം 150 രൂപ കൂടിയിരുന്നു. എന്നാൽ, അന്ന് രണ്ട് തവണയായാണ് വില വർധിച്ചതെന്നും അദ്ദേഹംRead More →