തെരഞ്ഞെടുപ്പിന് പിന്നാലെ നിങ്ങളുടെ ഫോൺ ബിൽ 25 ശതമാനം വർധിച്ചേക്കും; കാരണമിതാണ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ മൊബൈൽ ഫോൺ കോൾ, ഡാറ്റ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. നാലാംവട്ട താരിഫ് വർധനക്ക് ടെലകോം കമ്പനികൾ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. 25 ശതമാനത്തോളം വർധനവാണ് കോൾ, ഡാറ്റ നിരക്കുകളിൽ പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടെലകോം മേഖലയിൽ സുസ്ഥിരമായതും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം നിലനിർത്താനും 5ജി മേഖലയിലെ വലിയ നിക്ഷേപത്തിനനുസൃതമായി ലാഭം മെച്ചപ്പെടുത്താനും സർക്കാറിൽ നിന്നുള്ള കൂടുതൽ പിന്തുണക്കുമായി 25 ശതമാനത്തോളം താരിഫ് ഉയർത്തേണ്ടRead More →

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More →

അദാനി കമ്പനിയെ കരിമ്പട്ടികയിലാക്കി നോര്‍വെ

നോര്‍വെയുടെ രാജ്യാന്തര പെന്‍ഷന്‍ഫണ്ടില്‍ നിന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിനെ (APSEZ) ഒഴിവാക്കി. യുദ്ധവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യങ്ങളില്‍ അധാര്‍മികമായ ഇടപെടലുകളും മനുഷ്യാവകാശ ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ കേന്ദ്ര ബാങ്കായ നോര്‍ജെസ് ബാങ്കിന്റെ നടപടി. ലോകത്തെ സുപ്രധാന കമ്പനികളുടെ ഓഹരികള്‍ കൈവശം വയ്ക്കുന്ന ഫണ്ടാണ് നോര്‍വീജിയന്‍ ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ (GPFG). ലോകത്തെമ്പാടുമായി 9,000ത്തോളം കമ്പനികളില്‍ ഫണ്ടിന് നിക്ഷേപമുണ്ട്. 2022 മാര്‍ച്ച് മുതല്‍ അദാനിRead More →

യു.​എ​സി​ൽ അ​ഞ്ച്​ ഷോ​റൂ​മു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ജോ​യ്​ ആ​ലു​ക്കാ​സ്​

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ് യു.​എ​സി​ൽ അ​ഞ്ച് ഔ​ട്ട്‍ലെ​റ്റു​ക​ള്‍കൂ​ടി തു​റ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ന​വീ​ക​രി​ച്ച് പു​ന​രാ​രം​ഭി​ക്കു​ന്ന​തും, പു​തു​താ​യി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തു​മാ​യ അ​ഞ്ച് ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ഹൂ​സ്റ്റ​ണ്‍, ഷി​ക്കാ​ഗോ, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​വീ​ക​രി​ച്ച ഷോ​റൂ​മു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഡ​ല്ലാ​സി​ലും, അ​റ്റ്ലാ​ന്‍റ​യി​ലു​മാ​ണ്​ പു​തി​യ ഷോ​റൂ​മു​ക​ൾ. ഇ​വ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ഹൂ​സ്റ്റ​ണി​ലെ ന​വീ​ക​രി​ച്ച ഷോ​റൂം മേ​യ് 18 ശ​നി​യാ​ഴ്ച തു​റ​ക്കു​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കും. തു​ട​ര്‍ന്ന് മേ​യ് 26ന് ​ഡ​ല്ലാ​സി​ലും, ജൂ​ണ്‍ ര​ണ്ടി​ന് അ​റ്റ്‌​ലാ​ന്‍റ​യി​ലും ജോ​യ്Read More →

കാറിനുള്ളിൽ നിങ്ങൾ ശ്വസിക്കുന്നത് ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ, റിപ്പോർട്ട് പുറത്ത്

ഈ കാലഘട്ടത്തിൽ എല്ലാവരുടെയും വീട്ടിൽ ഒരു കാ‌ർ എങ്കിലും കാണാതെ ഇരിക്കില്ല. എന്നാൽ ഈ കാർ നിങ്ങളെ ഒരു ക്യാൻസർ രോഗിയാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അത്തരത്തിലൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നതായാണ് കണ്ടെത്തൽ. എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹെെബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവിൽ ഗവേഷകർ വിശകലനംRead More →