പണമൊഴുക്ക് ലാർജ് കാപ് ഓഹരികളിലേക്ക്? ബോണസ് ഓഹരി രണ്ടാം ദിവസം വിൽക്കാം

യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത് ഇന്ത്യ ഉൾപ്പെടെ വികസ്വര വിപണികളിലേക്ക് വിദേശ പണമൊഴുക്കിന് വഴിയൊരുക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകി ലാർജ് കാപ് ഫണ്ടുകളിലാണ് കൂടുതലായി നിക്ഷേപിക്കുക. ഒരാഴ്ചയായി ഇന്ത്യൻ ഓഹരി വിപണി ഉയർന്നിട്ടും സ്മാൾ, മിഡ് കാപ് സൂചികയും ഓഹരികളും കാര്യമായി ഉയർന്നില്ല. കഴിഞ്ഞ ഏതാനും വർഷമായി മികച്ച ലാഭം നൽകിയത് സ്മാൾ, മിഡ് കാപ് ഓഹരികളാണ്. ലാർജ് കാപിന്റെ നല്ലകാലം ആരംഭിക്കുകയാണോ എന്ന്Read More →

നാളികേരോൽപന്ന വിപണിയിൽ വൻ കുതിപ്പ് ; വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി

ഓണാഘോഷ വേളയിൽ ചൂടുപിടിക്കാൻ അമാന്തിച്ചുനിന്ന വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി. പിന്നിട്ടവാരം വെളിച്ചെണ്ണക്ക്‌ 1100 രൂപ വർധിച്ച്‌ ക്വിൻറലിന്‌ 18,300 രൂപയിലെത്തി. മാസാരംഭം മുതൽ എണ്ണ വില ഉയർത്താൻ മത്സരിച്ച വ്യവസായികൾ പക്ഷേ, ആ അവസരത്തിൽ കൊപ്ര ശേഖരിക്കാതെ രംഗത്തുനിന്ന്‌ മാറിയത്‌ നാളികേര കർഷകരെയും കൊപ്ര ഉൽപാദകരെയും സമ്മർദത്തിലാക്കിയിരുന്നു. പലരും താഴ്‌ന്ന വിലക്ക്‌ തേങ്ങയും കൊപ്രയും വിറ്റുമാറി. ഓണം കഴിഞ്ഞ്‌ ചരക്ക്‌ സംഭരിക്കാനെത്തിയ വൻകിട മില്ലുകാരെ ഞെട്ടിച്ചുകൊണ്ട്‌ കടുത്ത ക്ഷാമത്തിൽRead More →

വിദേശ വിദ്യാര്‍ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് 35% വെട്ടിക്കുറയ്ക്കാൻ കാനഡ

ഒട്ടാവ: വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. വിദേശ വിദ്യാർഥികളുടെ എണ്ണം അടുത്തവർഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നാണ് വിവരം. പുതിയ നിബന്ധനകൾ ഇന്ത്യയിൽ നിന്നടക്കംRead More →

വിൽപന കുറഞ്ഞ് കടംപെരുകി; പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ‘ടപ്പർവെയർ’ കോടതിയിൽ

വാഷിംങ്ടൺ: സാമ്പത്തിക പരാധീനതകളിൽനിന്ന് കരകയറാനാവാതെ യു.എസ് കോടതിയിൽ പാപ്പരത്ത സംരക്ഷണത്തിനായി ഹരജി ഫയൽ ചെയ്ത് വിഖ്യാത ഫുഡ് സ്റ്റോറേജ്, ഹോംവെയർ നിർമാതാക്കളായ ‘ടപ്പർവെയർ’. അടുക്കളകളിലെ ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങളുടെ പര്യായമായി മാറിയ ടപ്പർവെയർ ബ്രാൻഡുകൾ, വിൽപനക്കുറവിനോടും വിപണിയിലെ മത്സരത്തോടും വർഷങ്ങളായി മല്ലിട്ടതിനുശേഷമാണ് പാപ്പരത്ത സംരക്ഷണത്തിനായി ഡെലാവെയറിലെ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചത്. ഫ്ലോറിഡയിലെ ഒർലാൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരിയുംRead More →

‘ആ 40 രൂപയിൽ പോലും എനിക്കിന്നും കൗതുകം’; കോടികളുടെ ആസ്തിയുണ്ടെങ്കിലെന്താ, സൊമാറ്റോയിലെ കൂപ്പണുകൾ വരെ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി രാധിക ഗുപ്ത

ഇന്ത്യയിലെ അറിയപ്പെടുന്ന ധനികയും സാമ്പത്തിക വിദഗ്ധയുമാണ് എഡൽവീസ് അസറ്റ് മാനേജ്മെന്റ് സി.ഇ.ഒ ആയ രാധിക ഗുപ്ത. കോടികൾ സമ്പത്തുണ്ടെങ്കിലും ഒരു ആഡംബര കാർ പോലും സ്വന്തമായില്ലാത്തയാളാണ് ഇവർ. കാറോ മറ്റു ആഢംബര വസ്തുക്കളോ വാങ്ങാൻ തയ്യാറല്ല അവർ. പണം അത്രയധികം ശ്രദ്ധയോടെയാണ് രാധിക ചിലവാക്കുന്നത്. ആഢംബര കാർ വാങ്ങുന്നത് അത്ര നല്ലതല്ലെന്നാണ് ഇവരുടെ വാദം. കോടികളുടെ സമ്പത്തുള്ള താൻ ഇന്നും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സൊമാറ്റോ കൂപ്പണുകൾ ഉപയോഗിക്കാറുണ്ടെന്ന് രാധികRead More →