ഒരമ്മയ്‌ക്ക് രണ്ട് ഗർഭപാത്രം, രണ്ടിലും ഓരോ കുഞ്ഞുങ്ങൾ; അപൂർവമായ ഇരട്ടപ്രസവം

ഇരട്ടകുട്ടികൾക്ക് ജന്മം നൽകുന്നതിൽ പുതുമയൊന്നുമില്ല, എന്നാൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത ഇരട്ടപ്രസവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. കാരണം ഈ കുട്ടികൾ ജനിച്ചുവീണത് ഒരു ​ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല. അപൂർവങ്ങളിൽ അപൂർവമായി കണ്ടുവരുന്ന ഒരു സവിശേഷത ആ ചൈനീസ് സ്ത്രീക്കുണ്ടായിരുന്നു. രണ്ട് ​ഗർഭപാത്രങ്ങളുള്ള യുവതി ഓരോന്നിലും ഓരോ കുഞ്ഞിനെ വീതമാണ് എട്ടരമാസക്കാലം പേറിയത്. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള ലി എന്ന യുവതിയാണ് അപൂർവ പ്രസവത്തിന് വിധേയയായത്. ലോകത്തിലെRead More →

ബൈജൂസ്: നടപടി എങ്ങനെയാണ് അവസാനിപ്പിക്കാനാകുകയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്ത വകയിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് നൽകാനുള്ള 158 കോടി രൂപയുടെ ഇടപാട് ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞ്, 1500 കോടി കടബാധ്യതയുള്ള ‘ബൈജൂസി’നെതിരായ പാപ്പർ നടപടികൾ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന് (എൻ.സി.എൽ.എ.ടി) എങ്ങനെയാണ് അവസാനിപ്പിക്കാനാകുകയെന്ന് സുപ്രീംകോടതി. ആലോചനയില്ലാതെ എടുത്ത തീരുമാനമാണ് ട്രൈബ്യൂണലിന്റേതെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി, കേസ് അവിടേക്കുതന്നെ തിരിച്ചയക്കുമെന്ന സൂചനയും നൽകി. എൻ.സി.എൽ.എ.ടി ഉത്തരവ് ചോദ്യംചെയ്ത് യു.എസ് വായ്പദാതാക്കളായ ഗ്ലാസ്Read More →

സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി

മുംബൈ: ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്പനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. സ്വിഗ്ഗി അതിന്റെ ഓഫര്‍ ഡോക്യുമെന്റ് ഏപ്രില്‍ 30-ന് രഹസ്യ പ്രീ-ഫയലിംഗ് റൂട്ടിലൂടെ ഫയല്‍ ചെയ്തു. തല്‍ക്കാലം വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ സൂക്ഷിച്ചു. രഹസ്യ ഫയലിംഗ് പ്രക്രിയയ്ക്ക് കീഴില്‍, സെബിയുടെ അംഗീകാരത്തിന് ശേഷം സ്വിഗ്ഗി രണ്ട് പുതുക്കിയ ഡ്രാഫ്റ്റ് പ്രോസ്പെക്ടസുകള്‍Read More →

ബിസിനസ് തട്ടിപ്പ്: നെറ്റ്ഫ്ലിക്സിനെതിരെ അന്വേഷണവുമായി ഇന്ത്യ

യുഎസ് സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സിൻ്റെ പ്രാദേശിക പ്രവർത്തനങ്ങളുടെ ബിസിനസ്സ് രീതികളെ കുറിച്ച് ഇന്ത്യ അന്വേഷിക്കുന്നു. വിസ ലംഘനങ്ങളും വംശീയ വിവേചനവും ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നുവെന്ന് മുൻ എക്സിക്യൂട്ടീവിന് സർക്കാർ ഇമെയിൽ അയച്ചിരിക്കുന്നു. 2020-ൽ കമ്പനിയിൽ നിന്നും പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്‌സിൻ്റെ മുൻ ബിസിനസ് ആൻഡ് ലീഗൽ അഫയേഴ്‌സ് ഡയറക്ടർ നന്ദിനി മേഹ്ത്തയ്ക്കാണ് അപ്രതീക്ഷിത മെയിൽ എത്തിയത്. ഇന്ത്യയുടെ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ജൂലൈ 20നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻRead More →

അനിൽ അംബാനിയുടെ മകന് ഒരു കോടി രൂപ പിഴയിട്ട് സെബി

മുംബൈ: അനിൽ അംബാനിയുടെ മൂത്ത മകൻ ജയ് അൻമോൾ അംബാനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയൻസ് ഹോം ഫിനാൻസിൽനിന്ന് ഫണ്ട് വകമാറ്റിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൂടാതെ, റിലയൻസ് ഹോം ഫിനാൻസ് മുൻ ചീഫ് റിസ്ക് ഓഫിസർ കൃഷ്ണൻ ഗോപാലകൃഷ്ണനും 15 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇരുവരും 45 ദിവസത്തിനകം പിഴത്തുക നൽകണമെന്നാണ് നിർദേശം. അപ്രൂവൽRead More →