ഐ ഫോൺ 16 സീരീസ് എത്തിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവുമായി ആപ്പിൾ

ന്യൂഡൽഹി: ഐ ഫോൺ 16 സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതിന് പിന്നാലെ ഐ ഫോൺ 14, 15 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. 10,000 രൂപ മുതലാണ് ഇന്ത്യയിലെ വിലക്കിഴിവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ഫോൺ 15ന്റെ 128 ജി.ബി ബേസ് മോഡലിന്റെ വില 79,000ത്തിൽനിന്ന് 69,000 ആയാണ് കുറച്ചത്. 128 ജി.ബിയുടെ 15 പ്ലസിനും 10,000 രൂപയുടെ കുറവുണ്ട്. രണ്ടുവർഷം മുമ്പിറങ്ങിയ 14 സീരീസിന്റെ ബേസ്Read More →

പരീക്ഷയിൽ ജയിക്കാൻ വിദ്യാർഥികൾക്ക് കോച്ചിങ് ക്ലാസുകൾ വേണ്ടെന്ന് നാരായണ മൂർത്തി

ബംഗളൂരു: പരീക്ഷകളിൽ ജയിക്കാൻ വിദ്യാർഥികൾക്ക് കോച്ചിങ് ക്ലാസുകൾ വേണ്ടെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. പരീക്ഷകളിൽ വിജയിക്കാൻ നല്ലൊരു മാർഗമല്ല കോച്ചിങ് ക്ലാസുകളെന്നും നാരായണ മൂർത്തി പറഞ്ഞു. കോച്ചിങ് ക്ലാസുകൾ ഉള്ളതിനാൽ ​റഗുലർ ക്ലാസുകളിൽ കൃത്യമായി പ​ങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ പരീക്ഷ ജയിപ്പിക്കാനുള്ള തെറ്റായ മാർഗമാണ് കോച്ചിങ് ക്ലാസുകളെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേരും കോച്ചിങ് ക്ലാസുകളിലേക്ക് പോയി അവരുടെ അധ്യാപകരെ കേൾക്കുന്നില്ല. രക്ഷിതാക്കൾക്ക് കുട്ടികളെRead More →

ബില്യണറല്ല, ട്രില്യണർ; വൻ നേട്ടത്തിനൊരുങ്ങി ഇലോൺ മസ്ക്, രണ്ടാമതെത്തുക ഇന്ത്യൻ വ്യവസായി

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ലോകത്തെ ആദ്യ ട്രില്യണറാവുമെന്ന് പഠനം. 2027ഓടെ മസ്ക് ട്രില്യൺ ക്ലബിലെത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫോർമ കണക്ട് അക്കാദമിയു​ടേതാണ് റിപ്പോർട്ട്. പ്രതിവർഷം 110 ശതമാനമെന്ന നിലയിലാണ് മസ്കിന്റെ സമ്പത്ത് വർധിക്കുന്നത്. ബ്ലുംബെർഗിന്റെ ബില്യണയർ ഇൻഡക്സ് പ്രകാരം നിലവിൽ 241 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട് മസ്കിന്. ഇത് 2027 ആകുമ്പോഴേക്കും ഒരു ട്രില്യൺ ആവുമെന്നാണ് പഠനം. മസ്ക് കഴിഞ്ഞാൽ ട്രില്യൺ ക്ലബിലെത്താൻ പോവുന്നയാൾRead More →

സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ

മുംബൈ: വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയിൽ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ 10-ാം സ്ഥാനത്തും ആയിരുന്നു. ഓഗസ്റ്റ് മാസം സ്വർണശേഖരത്തിൽ മാത്രം 86.2 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വർണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു. കോവിഡ് മഹമാരിക്ക് ശേഷം ഇന്ത്യ തുടർച്ചയായിRead More →

ചുക്കിന് മാന്ദ്യം; വെളിച്ചെണ്ണക്ക് മങ്ങൽ

ശൈത്യകാലത്തെ വരവേൽക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒരുങ്ങിയെങ്കിലും ചുക്കിനെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. സാധാരണ തണുപ്പ്‌ ശക്തിയാർജിക്കും മുമ്പേ അന്തർസംസ്ഥാന വാങ്ങലുകാർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിച്ച ശേഷം മികച്ചയിനങ്ങൾക്കും ഇടത്തരം ചുക്കിനും ഓർഡറുകൾ നൽക്കാറുണ്ട്‌. എന്നാൽ, ഇക്കുറി ഉത്തരേന്ത്യക്കാർ കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നും അൽപം പിൻവലിഞ്ഞത്‌ ഉൽപാദകരിൽ ആശങ്ക പരത്തി. കയറ്റുമതി മേഖലയിൽ പ്രിയമേറിയ ബെസ്‌റ്റ്‌ ചുക്കിന്‌ വിദേശ അന്വേഷണങ്ങൾ പതിവിലും കുറഞ്ഞതായാണ്‌ ഒരു വിഭാഗം ഇടപാടുകാരുടെ പക്ഷം.Read More →