സ്വർണക്കുതിപ്പ്; വില സർവകാല റെക്കോഡിൽ

കോഴിക്കോട്: സ്വർണവിലയിൽ വൻ വർധനവ്. പവന് 600 രൂപ വർധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായി. സർവകാല റെക്കോഡിലാണ് പവൻ വില. 45,880 രൂപയായിരുന്നു ഇന്നലെ വില. നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയRead More →

ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ആദ്യത്തെ യു.പി.ഐ ഇടപാടിന് സമയ നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ യു.പി.ഐ പണമിടപാടുകൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. രണ്ടുപേർ തമ്മിൽ ആദ്യമായി യു.പി.ഐ ഇടപാട് നടത്തുകയാണെങ്കിൽ നാല് മണിക്കൂറിന്‍റെ സമയപരിധി ഇത് പൂർത്തിയാക്കാനായി നൽകാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് അധികൃതർ ബാങ്കുകളുടെയും യു.പി.ഐ സേവനദാതാക്കളുടെയും യോഗം വിളിച്ചുചേർത്തു. 2000 രൂപക്ക് മുകളിലുള്ള ഇടപാടിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ ധാരണയായത്. അതായത്, രണ്ട് പേർ തമ്മിൽ ആദ്യമായി 2000 രൂപക്ക് മേൽ യു.പി.ഐ വഴിRead More →

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 595.4 ബില്യൺ ഡോളറായി ഉയർന്നു

ന്യൂഡൽഹി: നവംബർ 17ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 5.077 ബില്യൺ ഡോളർ വർധിച്ച് 595.397 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മുമ്പ്, നവംബർ 10ന് അവസാനിച്ച ആഴ്ചയിൽ ഫോറെക്സ് കരുതൽ ശേഖരം 462 മില്യൺ ഡോളർ കുറഞ്ഞ് 590.32 ബില്യൺ ഡോളറായി ഇടിഞ്ഞിരുന്നു. ആർബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് പ്രകാരം, വിദേശ കറൻസി ആസ്തിRead More →

കേന്ദ്രവിഹിതത്തിനായി കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന വായ്പ വ്യാപന മേള ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പാ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻRead More →

മിക്സി പൊട്ടിത്തെറിച്ച് അപകടം; ഗായിക അഭിരാമി സുരേഷിന് പരിക്ക്

പാചകത്തിനിടെ പരുക്കേറ്റ് ഗായിക അഭിരാമി സുരേഷ്. അടുക്കളയിൽ ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. വലത് കയ്യിലെ 5 വിരലുകളിലും അഭിരാമിക്ക് പരുക്കേറ്റു. ഗായിക തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ ഇടവേളയ്ക്കു ശേഷം വിഡിയോകൾ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷംRead More →