10,000 രൂപക്ക് ലഭിക്കുന്ന മികച്ച 5G സ്മാർട്ട് ഫോണുകൾ

ചെറിയ ബഡ്ജറ്റിൽ ഫൈവ് ജി സ്മാർട്ട് ഫോണുകൾ കണ്ടെത്താൻ ശ്രമിക്കുകയാണോ? 10,000 രൂപ� മാത്രം നൽകി സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ഇക്കാലത്ത് ലഭിക്കുക എന്നുള്ളത് കുറച്ച് പണിയാണ്. എന്നാൽ അത്തരത്തിലുള്ള ഫോണുകളുമുണ്ട്. ചെറിയ ബഡ്ജറ്റാണെങ്കിലും മോശമല്ലാത്ത ഫീച്ചറുകൾ ഈ ഫോണുകളിലുണ്ടാകും. മോട്ടൊറോള, സാംസങ്, റെഡ്മി എന്നിങ്ങനെ പ്രമുഖ ബ്രാൻഡുകളാണ് ഈ ബഡ്ജറ്റിൽ 5G സ്മാർട്ട് ഫോണുകൾ നൽകുന്നത്. 1) റെഡ്മി 14സി-Click here To Buy റെഡ്മിയുടെ ഈയിടെRead More →

സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിച്ചേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവർഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുൻനിർത്തി ക്ഷേമപദ്ധതികൾക്കാകും മുൻതൂക്കം. കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാവും. വരുമാനമില്ലാത്ത പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് മുൻഗണന നൽകാനാണ് ആലോചന. റോഡ് ടോൾ പോലെ ജനങ്ങൾക്ക് ബാധ്യതയുണ്ടാക്കുന്ന നിർദേശങ്ങൾ സ്വീകരിക്കാനിടയില്ല.Read More →

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ 13% ഉയർന്നെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനുമേൽ യുഎസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു. ക്രൂഡ് വിൽപന വഴി റഷ്യ നേരിടുന്ന വരുമാനം കുറയ്ക്കാനായി ജനുവരി രണ്ടാംവാരമാണ് കൂടുതൽ ഉപരോധം പ്രഖ്യാപിച്ചത്. ഡിസംബറിൽ പ്രതിദിനം 1.48 മില്യൻ ബാരൽ വീതം റഷ്യൻ എണ്ണ വാങ്ങിയ ഇന്ത്യ, ജനുവരിയിൽ അത് 13%Read More →

കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ; ഇനി മുതൽ എറ്റേണൽ

മുംബൈ: കമ്പനിയുടെ പേരുമാറ്റത്തിന് അനുമതി നൽകി സൊമാറ്റോ. ഓഹരി ഉടമകളെയാണ് പേുമാറ്റുകയാണെന്ന വിവരം സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചത്. എറ്റേണൽ എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാൽ, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത​ന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോൾ ആപിനെ ബ്രാൻഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങൾ കമ്പനിക്കുള്ളിൽ നൽകിയിരുന്നതെന്ന് സൊമാറ്റോ സി.ഇ.ഒ ദീപിന്ദർ ഗോയൽ അറിയിച്ചു. ഇപ്പോൾ പേരുമാറ്റം പരസ്യമാക്കാൻ തങ്ങൾ തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റംRead More →

എസ്.ബി.ഐയുടെ ലാഭത്തിൽ 84 ശതമാനം വർധന

മുംബൈ: പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ മൂന്നാംപാദ ലാഭത്തിൽ 84 ശതമാനം വർധന. 16,891 കോടിയായാണ് എസ്.ബി.ഐയുടെ ലാഭം വർധിച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 9,163 കോടിയായിരുന്നു എസ്.ബി.ഐയുടെ ലാഭം. എസ്.ബി.ഐ 16,219 കോടി ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങൾ. പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനത്തിൽ മൂന്നാംപാദത്തിൽ 4.09 ശതമാനം വർധനയുണ്ടായി. 41,620 കോടിയായാണ് പലിശ വരുമാനം ഉയർന്നത്. കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ 39,816 കോടിയായിരുന്നു പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനം.Read More →