വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും അനുബന്ധ വികസനത്തിനുമായി വമ്പൻ പദ്ധതികളാണ് സംസ്ഥാന ബജറ്റ് മുന്നോട്ട് വെക്കുന്നത്. കോർപ്പറേറ്റ് നിക്ഷേപവും സ്വകാര്യ പങ്കാളിത്തവും ഉൾപ്പെടുത്തിയാണ് വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ബൃഹദ് പദ്ധതി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ അംഗീകരിച്ച 750 കോടിയുടെ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി. വിഴിഞ്ഞം നമ്മുടെ രക്ഷ എന്ന നിലക്കാണ് വലിയ പ്രഖ്യാപനങ്ങൾ. സിംഗപ്പൂര്‍ ദുബൈ മാതൃകയിൽ കയറ്റുമതി ഇറക്കുമതി തുറമുഖമായി വിഴിഞ്ഞത്തെ വളര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിനുമുണ്ട് വലിയ പങ്ക്.Read More →

പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഇല്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ, ധനമന്ത്രി കെ എൻ ബാലഗോപാൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം, കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളില്ലാതെ സംഥാനത്തെ ധനസ്ഥിതി അനുസരിച്ച്Read More →

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധന ഉണ്ടാകും. എന്നാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുമെന്നാണ് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടാകുമെന്നRead More →

ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾ

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ആളുകളുടെ തൊഴില്‍ സമയം കുറയുന്ന സാഹചര്യം വിനോദ സഞ്ചാര രംഗത്ത് കുതിപ്പിന് സഹായകമാകുമെന്ന് ധനമന്ത്രി. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ ടൂറിസം പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി മൈസ് ടൂറിസം വികസിപ്പിക്കും. ഇതിനായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്‍ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്‍ററുകളും ആരംഭിക്കും. ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് 50 കോടി രൂപവരെ വായ്പRead More →

മാർച്ചിൽ 48 മണിക്കൂർ ബാങ്ക് പണിമുടക്ക്; നാല് ദിവസം പ്രവർത്തനം മുടങ്ങും

തൃശൂർ: രാജ്യത്തെ ബാങ്ക്​ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത വേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂനിയൻസ്​ (യു.എഫ്​.ബി.യു) മാർച്ച്​ 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ നടത്തുന്ന ദ്വിദിന പണിമുടക്ക്​ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആയതിനാൽ തൊട്ടു മുമ്പുള്ള രണ്ട്​ ദിവസം; നാലാം ശനിയും ഞായറാഴ്ച ചേർത്ത്​ തുടർച്ചയായി നാല്​ ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എല്ലാ തസ്തികയിലും ആവശ്യത്തിന്​ നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽRead More →