ഓൺലൈൻ ചൂതാട്ടത്തിന് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണങ്ങൾ

ഓൺലൈൻ ചൂതാട്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്‌നാട് സർക്കാർ. ചൂതാട്ടങ്ങൾക്ക് അടിമപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇതിലൂടെ 18 വയസ്സിന് താഴെയുള്ളവർ പണംവെച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് പൂർണമായി നിരോധിച്ചിരിക്കുകയാണ്. ഇനി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകിയാൽ മാത്രമേ സംസ്ഥാനത്ത് ഓൺലൈൻ ഗെയിം കളിക്കാൻ അനുവാദമുള്ളൂ. 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ട് ഇടപാടുകളുടെ ഒ.ടി.പി. രക്ഷിതാവിൻ്റെ ഫോണിലാണ്Read More →

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 
45 പൈസ

കൊച്ചി: ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 45 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്കു തിരിച്ചടിയായത്. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ ഡോളറിനെതിരെ രൂപ ഒമ്പതു പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.�Read More →

വൻ പിരിച്ചുവിടലുമായി മെറ്റ

കൊച്ചി: പ്രമുഖ സാമൂഹിക മാദ്ധ്യമമായ ഫേസ്‌ബുക്കിന്റെ ഉടമകളായ മെറ്റ കോർപ്പറേഷൻ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ പിരിച്ചുവിടാൻ നല്‍കിയ ഇന്റേണല്‍ മെമ്മോ ചോർന്നു. മെറ്റയുടെ മാനവശേഷി വിഭാഗം വൈസ് പ്രസിഡന്റ് ജാനല്ലെ ഗെയില്‍ ആഭ്യന്തര വർക്ക്‌പ്ളേസ് ഫോറത്തിലാണ് മെമ്മോ പോസ്‌റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ പിരിച്ചുവിടല്‍ പ്രാബല്യത്തില്‍ വരുമെന്നും ഒരു മണിക്കൂറിനുള്ളില്‍ ഇവർക്ക് കമ്പനിയുടെ എല്ലാ സിസ്‌റ്റത്തിലേക്കുമുള്ള ആക്സസ് നഷ്‌ടമാകുമെന്നുംRead More →

പു​തി​യ ആ​ദാ​യ നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: പു​തി​യ ആ​ദാ​യ​നി​കു​തി ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. നി​കു​തി​നി​ര​ക്കി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഈ ​ആ​​ഴ്ച അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​കു​തി സ​ന്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ബി​ൽ. ഡ​യ​റ​ക്ട് ടാ​ക്സ് കോ​ഡ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന പു​തി​യ നി​യ​മ നി​ർ​മാ​ണം, നി​ല​വി​ലു​ള്ള നി​കു​തിഘ​ട​ന​യെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്. 1961ലെ ​ആ​ദാ​യ നി​കു​തി നി​യ​മ​മാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. ഇ​തി​നി​ടെ നി​കു​തി സം​വി​ധാ​നം ഡി​ജി​റ്റ​ലാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ ഇ​ട​യ്ക്കി​ടെRead More →

സർവകാല റെക്കോഡിലേക്കുയർന്ന് നേന്ത്രപ്പഴം വില

കാസർകോട്: സംസ്ഥാനത്ത് നേന്ത്രപ്പഴം വില കുതിച്ചുയർന്നു. 80 മുതൽ 95 വരെയാണ് പൊതുവിപണിയിലെ നേന്ത്രപ്പഴത്തിന്റെ വില. കിലോയ്ക്ക് 50-നും 70-നും ഇടയിൽ കിട്ടിയിരുന്നിടത്താണ് ഇപ്പോൾ വില 100നടുത്തെത്തിയിരിക്കുന്നത്. മൊത്ത വിപണിയിൽ നേന്ത്രപ്പഴത്തിന് 60 മുതൽ 70 രൂപവരെയാണ് കിലോയ്ക്ക് വില. അതേസമയം, നാട്ടിൻപുറങ്ങളിൽ ചിലയിടങ്ങളിൽ കർഷകർ നേരിട്ടെത്തിക്കുന്ന നേന്ത്രപ്പഴം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പഴങ്ങളാണ് ലഭിക്കുന്നതിലേറെയും. കൃഷിയിടങ്ങളിൽ വിളവ് കുറഞ്ഞതോടെയാണ് പുറത്ത് നിന്നും പഴങ്ങൾ എത്തിക്കാൻRead More →