അനിമേഷൻ അതികായൻ ടെക്നികളർ അടച്ചുപൂട്ടി; മലയാളികൾ ഉൾപ്പടെ 3000 പേർക്ക് തൊഴിൽ നഷ്ടം

വിഷ്വൽ ഇഫക്ട്സ് രംഗത്തെ അതികായൻ ടെക്നികളർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. ഇതോടെ മലയാളികൾ ഉൾപ്പടെ 3,200-ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.ടെക്നികളർ ഗ്രൂപ്പ് സാമ്പത്തികമായി വലിയ തകർച്ചയുടെ വക്കിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതുടർന്ന് ടെക്നികളർ ഡയറക്ടർമാർ കമ്പനി വിൽക്കാൻ ശ്രമിച്ചെങ്കിലും ഇത് ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക ദുർവിനിയോഗം, അമിതമായ ചെലവ്, പണമൊഴുക്ക് എന്നിവയാണ്Read More →

ഇലക്‌ട്രിക് വാഹന കുതിപ്പിൽ ഇന്ത്യ

കൊച്ചി: രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ട്രാക്കിന് വേഗം കൂടുന്നു. ഈ വർഷം ആദ്യ രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയില്‍ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയില്‍ 51,134 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്. കേരളത്തില്‍ രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത് 4,092 വൈദ്യുത വാഹനങ്ങളാണ്. ഇതില്‍ 2,591 എണ്ണം ജനുവരിയിലും 1,501 വാഹനങ്ങള്‍ ഫെബ്രുവരിയിലും രജിസ്റ്റർ ചെയ്തു. വൈദ്യുത വാഹനങ്ങള്‍ക്ക് സർക്കാർ പ്രഖ്യാപിച്ചRead More →

തുഹിന്‍ കാന്ത പാണ്ഡെ സെബി മേധാവി

ഡൽഹി: ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെ. മൂന്നു വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തുഹിൻ കാന്ത പാണ്ഡെയെ സെബിയുടെ തലവനായി നിയമിച്ചിരിക്കുന്നത്. മാർച്ച് 1 അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക. ഇതോടെ നാല് സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നെണ്ണം ഐഎഎസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് പ്രവർത്തിക്കുക. ദീപക് മൊഹന്തി നേത്യത്വം നൽകുന്നRead More →

ഫെബ്രുവരിയില്‍ പ്രൊമോട്ടര്‍മാര്‍ നിക്ഷേപിച്ചത്‌ 4000 കോടി രൂപ

വിപണി ഇടിയുമ്പോള്‍ പരിഭ്രാന്തരാകുന്ന നിക്ഷേപകര്‍ കൈവശമുള്ള ഓഹരികള്‍ വിറ്റൊഴിയാറുണ്ട്‌. ഒരു ഭാഗത്ത്‌ ഇത്തരത്തിലുള്ള വില്‍പ്പന നടക്കുമ്പോള്‍ തന്നെ പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്ന പ്രവണതയും ഇപ്പോള്‍ ശക്തമാണ്‌. സ്‌മോള്‍കാപ്പ്‌, മൈക്രോ കാപ്പ്‌ സൂചികകള്‍ എക്കാലത്തെയും&ഉയര്‍ന്ന നിലയില്‍ നിന്നും ഏകദേശം 22 ശതമാനം താഴ്‌ന്നപ്പോള്‍ ചില പ്രൊമോട്ടര്‍മാര്‍ സ്വന്തം ബിസിനസുകളില്‍ വലിയ ഓഹരി നിക്ഷേപം നടത്തുന്നതാണ്‌ കാണുന്നത്‌. ഫെബ്രുവരിയില്‍ മാത്രം പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനികളടെ 4,000 കോടി രൂപയുടെ ഓഹരികള്‍Read More →

പുതിയ ഭേദഗതികളുമായി ആദായ നികുതി വകുപ്പ്

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിന് കൂടുതല്‍ സുതാര്യത ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആദായനികുതി മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുതിയ റിപ്പോര്‍ട്ടിംഗ് ഫോമുകള്‍ അവതരിപ്പിച്ചു. നവംബര്‍ 30 എന്ന തീയതിയില്‍ നിന്നും ജൂണ്‍ 15 ലേക്ക് വരുമാന വിവരങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധിയും സെന്‍ട്രല്‍Read More →