ഐടി പാർക്കുകളുടെ സിഎഫ്ഒ ആയി എസ് വിപിൻ കുമാർ ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളുടെ പുതിയ ചീഫ് ഫിനാൻസ് ഓഫീസറായി (സിഎഫ്ഒ) എസ്. വിപിൻ കുമാർ ചുമതലയേറ്റു. നിലവിൽ സിഎഫ്ഒ ആയിരുന്ന എൽ. ജയന്തി വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹം നിയമിതനായത്. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) ആയിരുന്നു വിപിൻ കുമാർ. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് ജനറൽ മാനേജർ, ധനലക്ഷ്മി ബാങ്കിൽ റിസ്ക് മാനേജർ, ഇൻഡസ്ഇൻഡ് ബാങ്കിൽ ക്രെഡിറ്റ് മാനേജർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.Read More →





