വ്യാപാര വളര്‍ച്ചയില്‍ റെക്കോര്‍ഡ് നേട്ടവുമായി ജാഫ്സ

കൊച്ചി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര വളര്‍ച്ചയില്‍ റെക്കോര്‍ഡ് നേട്ടവുമായി, ജെബല്‍ അലി ഫ്രീ സോണ്‍ (ജാഫ്സ) അതിന്റെ 40-ാം വാര്‍ഷികം പിന്നിട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ മാത്രം ഡിപി വേള്‍ഡിന്റെ ഈ ഫ്രീ സോണ്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരത്തിന്റെ വ്യാപ്തിയില്‍ 40% വര്‍ധനയും വ്യാപാര മൂല്യത്തില്‍ 17% വര്‍ധനവും രേഖപ്പെടുത്തി. ജാഫ്സയില്‍ ഇലക്ട്രോണിക്‌സ്, നിര്‍മ്മാണമേഖല, ഭക്ഷണം, കെമിക്കല്‍സ്, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളിലായി 2,300-ലധികം ഇന്ത്യന്‍ കമ്പനികള്‍Read More →

റിന്യുബൈ ഓട്ടോ ലോണ്‍ വിഭാഗത്തിലേക്ക്

കൊച്ചി: മുൻനിര ഇന്‍സുടെക് കമ്പനിയായ റിന്യുബൈ ഓട്ടോ ലോണ്‍ ബിസിനസിലേക്ക് പ്രവേശിക്കുന്നു. 2026 സാമ്പത്തികവര്‍ഷം വാഹന വായ്പാവിതരണത്തില്‍ 1,500 കോടി രൂപയും 10,000 പുതിയ ഉപഭോക്താക്കളെയും നേടുകയാണു ലക്ഷ്യം. 2025 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 100 കോടി രൂപ വാഹനവായ്പയായി ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്നു. രാജ്യത്തെ വാഹന വായ്പാവിപണി 15-16 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍, ഫിനാന്‍സിംഗ് മുതല്‍ ഇന്‍ഷ്വറന്‍സ് വരെ വാഹന ഉടമസ്ഥാവകാശ പ്രക്രിയ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്ത്Read More →

പഹല്‍ഗാമിന് കണക്ക് ചോദിച്ച് ഇന്ത്യ

പാക് ഭീകര കേന്ദ്രങ്ങളില്‍ പ്രഹരം ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി ന്യൂഡൽഹി: പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ക്രൂരതക്ക് കനത്ത മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തെരഞ്ഞുപിടിച്ച് ഇന്ത്യന്‍ സൈന്യം പുലര്‍ച്ചെ ആക്രമണം നടത്തി. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും പാക് അധീന കശ്മീരിലുമാണ് ശക്തമായ ആക്രമണം നടത്തിയത്. കര, നാവിക, വ്യോമസേനകള്‍ ചേര്‍ന്ന് സംയുക്തമായാണ് പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ബഹാവല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ നിരവധിRead More →

സാങ്കേതിക മത്സര രംഗത്ത് അമേരിക്കയെ പിന്നിലാക്കി ഗൾഫ് മേഖല

അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മുബദല നിക്ഷേപ കമ്പനിയുടെ പിന്തുണയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്രൂപ്പ് ജി 42, അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് കോർപ്പറേറ്റ് ഫയലിംഗുകൾ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്‌. വിപണിയിൽ നിലയുറപ്പിക്കുന്നതിനായി പതിനായിരക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണു ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് പറയുന്നു. സെമികണ്ടക്ടർ വിഭാഗത്തോടൊപ്പം, ഡൊമെയ്‌നിലും അമേരിക്ക ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ തദ്ദേശീയമായ AI സാങ്കേതികവിദ്യകളും ചിപ്പുകളും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതൽ രാജ്യങ്ങൾRead More →

ഇന്ത്യയുമായുള്ള സംഘർഷം പാകിസ്താന് താങ്ങാൻ കഴിയില്ലെന്ന് മൂഡീസ്

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം പാകിസ്താന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി മൂഡീസ്. ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇന്ത്യക്ക് സംഘർഷം അതിജീവിക്കാനാകും. വർദ്ധിച്ചുവരുന്ന ഇന്ത്യ പാക് സംഘർഷത്തിൻ്റെ അനന്തര ഫലങ്ങൾ സൂചിപ്പിച് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റിപ്പോർട്ട് പുറത്ത് വിടുകയായിരുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഓഹരി വിപണയിൽ ഉൾപ്പെടെ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുമായി ദീർഘകാലത്തേക്കുള്ള ഏറ്റുമുട്ടൽ പാകിസ്ഥാന്റെ വളർച്ചയെ ബാധിക്കുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. പാകിസ്താൻ്റെ സാമ്പത്തിക സ്ഥിതി ഇത് അപകടത്തിലാക്കുമെന്നും മൂഡീസ്Read More →