ഒരു കേരളക്കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; സിൽവർസ്റ്റോം പാർക്ക്സിന്റെ ഐപിഒ ഈയാഴ്ച
കേരളത്തിൽ നിന്നൊരു കമ്പനി കൂടി പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ച് ഓഹരി വിപണിയിലെത്തുന്നു. തൃശൂർ അതിപ്പള്ളിയിലെ സിൽവർസ്റ്റോം പാർക്ക്സ് ആൻഡ് റിസോർട്സ് ആണ് ഈയാഴ്ച ഐപിഒ സംഘടിപ്പിക്കുന്നത്. 82.43 കോടി രൂപ സമാഹരിച്ച് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിലേക്കാണ് കമ്പനി ചുവടുവയ്ക്കുക. മുഖ്യധാരാ ഐപിഒ (മെയിൻബോർഡ് ഐപിഒ) അല്ല. ∙ ഫ്രഷ് ഓഹരികൾ: പൂർണമായും പുതിയ ഓഹരികൾ സൃഷ്ടിച്ചാണ് (ഫ്രഷ് ഇഷ്യൂ) സിൽവർസ്റ്റോമിന്റെ ഐപിഒ. അതായത്, സമാഹരിക്കുന്ന തുക പൂർണമായുംRead More →





