ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസമായി വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. 10,000 രൂപ വരെയുള്ള കയറ്റുമതി കണ്‍സൈന്‍മെന്റുകളെ രജിസ്ട്രേഷന്‍-കം-മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ആര്‍സിഎംസി) നേടുന്നതില്‍ നിന്ന് ഒഴിവാക്കാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) നിര്‍ദ്ദേശിച്ചിരിക്കുന്നത്. തപാല്‍, കൊറിയര്‍ സേവനങ്ങള്‍ വഴിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സാധനങ്ങള്‍ അയയ്ക്കുന്ന എംഎസ്എംഇകള്‍, കരകൗശല വിദഗ്ധര്‍, ഇ-കൊമേഴ്‌സ് വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് ഈ തീരുമാനം വലിയൊരു അനുഗ്രഹമാകും. ചെറുകിട ബിസിനസുകള്‍ക്കും ആദ്യമായി കയറ്റുമതിRead More →





