ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി വരുന്നു
മുംബൈയില്‍ നിന്ന് ദുബായിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ! അത്ഭുതം വേണ്ട. ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യുഎഇ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതി, ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്ര വേഗത്തിലും എളുപ്പത്തിലും താങ്ങാനാവുന്നതുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍, മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയ്ക്ക് ഏകദേശം 3 മുതല്‍ 3.5 മണിക്കൂര്‍ വരെ എടുക്കും.Read More →





