വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണം
ന്യൂഡൽഹി: വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ അടുത്ത 10-12 വർഷത്തേക്ക് പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണമെന്നു കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ. 2047ഓടെ വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) നിർമാണത്തിന്‍റെ പങ്ക് വർധിപ്പിക്കണമെന്നും നാഗേശ്വരൻ കൂട്ടിച്ചേർത്തു. കൊളംബിയ സർവകലാശാലയിൽ സംഘടിപ്പിച്ച ‘കൊളംബിയ- ഇന്ത്യ’ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2047ഓടെ വികസിത രാജ്യമാകുകയെന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. എന്നാൽ ഇന്ത്യയുടെ വലിപ്പത്തിനു പുറമേയുള്ള ഏറ്റവും വലിയ വെല്ലുവിളിRead More →





