9000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി പോർഷെ
2035-ഓടെ നാലിലൊന്ന് ജോലിക്കാരെ വെട്ടിച്ചുരുക്കാൻ ഒരുങ്ങി ജർമൻ ആഡംബര വാഹന നിർമാതാക്കളായ പോർഷെ. 9000 ജീവനക്കാരെ കുറയ്ക്കാനാണ് പോർഷെ തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കുറഞ്ഞ ഡിമാന്റും വിപണിയിലെ ഉയർന്ന മത്സരവും മൂലം പോർഷെയുടെ മാതൃകമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് പുനസംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് പോർഷെയിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നത്. പോർഷെയുടെ അധികൃതരും തൊഴിലാളി നേതാക്കളുമായി നടന്ന ചർച്ചയിൽ നിർബന്ധിത പിരിച്ചുവിടൽ ഒഴിവാക്കി കൊണ്ട് 5000 തൊഴിലാളികളെ കുറയ്ക്കുന്നതിൽ ധാരണയായി. സ്വാഭാവികമായി വിരമിക്കൽ,Read More →





